കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറൽ അസംബ്ലിയിൽ പുതിയ ഡയറക്ടർ ജനറാളിനേയും ജനറൽ കൗൺസിലേഴ്സിനേയും തിരഞ്ഞെടുത്തു. റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുരയാണ് പുതിയ ഡയറക്ടർ ജനറാൾ. 5 വർഷമാണ് കാലാവധി. അസി. ജനറാൾ ആയി ഫാ. ജോസഫ് തെക്കേകരോട്ട്, ഫാ. ഐവാൻ മുത്തനാട്ട്, ഫാ. ജോമോൻ അയ്യങ്കനാൽ, ഫാ. ലോനപ്പൻ അരങ്ങാശ്ശേരി എന്നിവർ ജനറൽ കൗൺസിലർമാരായും ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ ട്രഷറർ ജനറാളായും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഡയറക്ടർ ജനറലിനും കൗൺസിലേഴ്‌സിനും സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.



