എംഎസ്ടി സഭ ജനറല്‍ അസംബ്ലി ആരംഭിച്ചു

Published on

ഭ​ര​ണ​ങ്ങാ​നം: എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​ഷി​തപ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന സെ​ന്‍റ് തോ​മ​സ് മി​ഷ​ണ​റി സൊ​സൈ​റ്റി​യെ​യും അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും പു​തി​യ​താ​യി രൂ​പം​കൊ​ണ്ട ഡ​ല്‍ഹി റീ​ജ​നും ഒ​റീ​സാ​മി​ഷ​നും ക​ർ​ദി​നാ​ൾ ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

എം​എ​സ്ടി​യു​ടെ പു​തു​ക്കി​യ നി​യ​മാ​വ​ലി​യു​ടെ പ്ര​ഖ്യാ​പ​ന (പ്ര​മു​ല്‍ഗേ​ഷ​ന്‍) ഡി​ക്രി ഡ​യ​റ​ക്ട​ര്‍ ജ​ന​റാ​ള്‍ ഫാ. ​ആ​ന്‍റണി പെ​രു​മാ​നൂ​ര്‍ അ​സം​ബ്ലി​യി​ല്‍ വാ​യി​ച്ചു. 400ല്‍പ്പ​രം അം​ഗ​ങ്ങ​ളു​ള്ള എം​എ​സ്ടി​യി​ല്‍ ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍ (ഉ​ജൈ​ന്‍ രൂ​പ​ത) മാ​ര്‍ ജ​യിം​സ് അ​ത്തി​ക്ക​ളം(​സാ​ഗ​ര്‍ രൂ​പ​ത) എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ 50 പേ​ര്‍ അ​ട​ങ്ങു​ന്ന ജ​ന​റ​ല്‍ അ​സം​ബ്ലി അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കും. എം​എ​സ്ടി​യു​ടെ പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി ഭാ​വി പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും. ഇ​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കും.

Latest News

എം.എസ്.ടി സമൂഹത്തിന് പുതിയ നേതൃത്വം

കാക്കനാട്: എം.എസ്.ടിയുടെ 11-ാം മത് ജനറൽ അസംബ്ലിയിൽ പുതിയ ഡയറക്ടർ ജനറാളിനേയും ജനറൽ കൗൺസിലേഴ്സിനേയും തിരഞ്ഞെടുത്തു. റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുരയാണ് പുതിയ ഡയറക്ടർ ജനറാൾ....

Cardinal Mar George Alencherry inaugurated the International Women’s Day Celebrations at Deepti Foundations, Delhi.

Delhi: The Major Archbishop Cardinal Mar George Alencherry inaugurated the International Women’s Day Celebrations organised by the Deepti Foundations...

മിഷനറിമാർ ഐക്യവാഹകരാകണം: കർ​ദിനാൾ മാർ ആലഞ്ചേരി

ഭ​ര​ണ​ങ്ങാ​നം: മി​ഷ​ന​റി​മാ​ർ സ​ഭ​യി​ൽ ഐ​ക്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രും ഐ​ക്യ വാ​ഹ​ക​രുമാ​ക​ണ​മെ​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ഭ​ര​ണ​ങ്ങാ​ന​ത്ത് എം​എ​സ്ടി സ​മൂ​ഹ​ത്തി​ന്‍റെ...

ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ഡയറക്ടർ

പാ​​​ലാ: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി) ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​ന്തോം ഫെ​​​ലോ​​​ഷി​​​പ്പ് ആ​​​ൻ​​​ഡ് മി​​​ഷ​​​ണ​​​റി അ​​​സോ​​​സി​​​യേ​​​റ്റ്‌​​​സി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. തീ​​​ക്ഷ്ണ​​​ത​​യു​​​ള്ള അ​​​ല്മാ​​​യ​​​രെ...

‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉദ്ഘാടനം ചെയ്തു

കൊ​​​ച്ചി:ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ല​​​നാ​​​യ മാ​​​ര്‍ ​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950 -ാമ​​​ത് വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി ) ന​​​ട​​​ത്തു​​​ന്ന ‘തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വ​​​ര്‍​ഷം’ഉ​​​ദ്ഘാ​​​ട​​​ന​​​വും ലോ​​​ഗോ പ്ര​​​കാ​​​ശ​​​ന​​​വും...