കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാളും സഭാദിനാഘോഷവും

Published on

കാക്കനാട്: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണ പുതുക്കുന്ന ജൂലൈ 3 വെള്ളിയാഴ്ച, സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്നു. അന്നേദിവസം രാവിലെ 8: 30 നു സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തികൊണ്ടു സഭാദിനാഘോഷങ്ങൾക്ക് ആരംഭംകുറിക്കും. തുടർന്ന് 8 : 45 നു മേജർ ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കപ്പെടും. ബിഷപ്പ് എമിരിതുസ് മാർ ബോസ്കോ പുത്തൂർ കുർബാന മദ്ധ്യേ വചന സന്ദേശം നൽകും.

രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ ശ്രീ സണ്ണി ജോസഫ്, ശ്രീ മോൻസ് ജോസഫ്, ശ്രീ റോജി എം. ജോൺ, എന്നിവരും ചീഫ് വിപ്പ് ശ്രീ അപു ജോൺ ജോസഫും മുഖ്യാതിഥികളായി പങ്കെടുക്കുകയും സീറോമലബാർ സഭയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്യും. ഇതോടൊപ്പം, സീറോമലബാർ സഭാംഗവും കത്തോലിക്കാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായ പ്രമുഖ പ്രവാസിവ്യവസായി ഷെവലിയർ ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കുന്നതാണ്. “ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ” എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ നിർവഹിക്കപ്പെടും. തൃശൂർ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും.

മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരമായും മാറുന്ന ഈ മഹാസംഗമത്തിൽ സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക, സമർപ്പിത, അല്മായ പ്രതിനിധികൾ ഒത്തുചേരും.

Latest News

അമോറിസ് ലെറ്റീഷ്യയുടെ പത്താം വാർഷികം: സിനഡിൽ മേജർ ആർച്ചുബിഷപ്പ് പങ്കെടുത്തു!

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ...

ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്.

റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു...

കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ സുവർണ ജൂബിലി ആഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സന്ദേശം നൽകി!

കൊളോൺ: ജർമനിയിലെ കൊളോൺ അതിരൂപതയുടെ ആഗോളസഭാ ശുശ്രൂഷയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് കൊളോൺ കത്തീഡ്രലിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ...

അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ന്റെ നേതൃത്വത്തിൽ പോംപെയിലേക്കു മരിയൻ തീർത്ഥാടനം.

സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യു​​​​ടെ യൂ​​​​റോ​​​​പ്പിലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​സി​​​​റ്റേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ പത്താം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ മു​​​​ന്നോ​​​​ടി​​​​യാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​നം ശ്രദ്ധേയമായി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ നേ​​​​പ്പി​​​​ൾ​​​​സി​​​​ലു​​​​ള്ള പ്ര​​​​സി​​​​ദ്ധ മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ പോം​​​​പെ...

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പ്രതിവാര പൊതു കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് പ്രാർത്ഥനകൾ അറിയിച്ചു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.