സീറോമലബാർസഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ.

Published on

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ, ശ്രീ രാജീവ് കൊച്ചുപറമ്പിൽ, ശ്രീ ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ വക്താക്കൾ. നിലവിലെ സഭാ വക്താക്കളുടെ കാലാവധി പൂർത്തിയായതിനെ തുടർന്നു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് നിയമനം നടത്തിയത്.

സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസിന്റെ കീഴിലായിരിക്കും പുതിയ വക്താക്കൾ പ്രവർത്തിക്കുക. സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും കൃത്യമായും സമയബന്ധിതമായും എത്തിക്കുക, വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകളും പ്രതികരണങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ വിശദീകരിക്കുക, മാധ്യമങ്ങളുമായുള്ള സഭയുടെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ് വക്താക്കളുടെ പ്രധാന ചുമതലകൾ.

Latest News

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ പ്രതിവാര പൊതു കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് പ്രാർത്ഥനകൾ അറിയിച്ചു സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ: ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ തിയതികളിൽ റോമിൽ വച്ച് നടക്കും. പരിശുദ്ധ ലെയോ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി...

രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം പ്രത്യയശാസ്ത്രമല്ല, ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസം: ലെയോ പതിനാലാമൻ പാപ്പാ.

റോം: സുവിശേഷത്തിനുവേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികളുടെ വിശ്വാസസാക്ഷ്യം ഒരു പ്രത്യയശാസ്ത്രമല്ലെന്നും, മറിച്ച് ദൈനംദിന ജീവിതത്തിൽ ജീവിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലെയോ പതിനാലാമൻ പാപ്പാ. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള...

സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം.

കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു....

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...