സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

Published on

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിൽ പങ്കെടുക്കാനെത്തിയ എല്ലാ മെത്രാന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സീറോമലബാർ സഭയുടെ വിശ്വാസപാരമ്പര്യം, ചരിത്രം, ആരാധനാപാരമ്പര്യം, സംസ്കാരം, കലാപൈതൃകം എന്നിവ സംരക്ഷിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്. മുൻ മേജർ ആർച്ച്‌ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സിനഡ് പിതാക്കന്മാരും ചേർന്നാണ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. സഭയുടെ സമ്പന്നമായ പൈതൃകവും ചരിത്രസ്മരണകളും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ഗവേഷകർക്കും വിദ്യാർഥികൾക്കും വിശ്വാസികൾക്കും പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനായി ഹിസ്റ്റോറിക്കൽ ലൈബ്രറിയും ഡിജിറ്റൽ ലൈബ്രറിയും സജ്ജീകരിച്ചിരിക്കുന്നു.

മാർത്തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രഘോഷണ പാരമ്പര്യം മുതൽ സീറോമലബാർ സഭയുടെ വളർച്ചയുടെയും വിശ്വാസജീവിതത്തിന്റെയും വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ, പൈതൃകവസ്തുക്കൾ, ആരാധനോപകരണങ്ങൾ, കലാസൃഷ്ടികൾ തുടങ്ങിയവ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനായി സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയവും സെന്ററിൽ പ്രവർത്തിക്കുന്നു. സഭയുടെ ചരിത്രവും പൈതൃകവും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത മ്യൂസിയോളജിസ്റ്റ് ഡോ. ജോൺ ഫിലിപ്പോസിന്റെ നേതൃത്വത്തിലാണ് സെന്റ് തോമസ് ഹെറിറ്റേജ് മ്യൂസിയം വിഭാവനം ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്. സീറോമലബാർ സഭയുടെ ചരിത്രവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പ്രധാന കേന്ദ്രമായി ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മാറുകയാണ്. ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുന്നതാണ്.

Latest News

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...

സീറോമലബാർസഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...