സീറോമലബാർസഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

Published on

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ദേശീയ പതാകയുയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന മേജർ ആർച്ചുബിഷപ്പ്, സ്വാതന്ത്ര്യമെന്നത് കേവലം അവകാശങ്ങൾ അനുഭവിക്കൽ മാത്രമല്ലെന്നും അത് വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും തൻറെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ മഹത്തായ വൈവിധ്യങ്ങളെയും പാരമ്പര്യത്തെയും ചേർത്തുപിടിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി സ്വാർത്ഥതയില്ലാതെ പോരാടുകയും ജീവത്യാഗം സഹിക്കുകയും ചെയ്ത മഹദ്‌വ്യക്തികളുടെ ത്യാഗപൂർണ്ണമായ പോരാട്ടങ്ങളെ നിത്യവും ഓർമ്മിച്ചുകൊണ്ടായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷചടങ്ങിൽ വൈദികരും സമർപ്പിതരും വിശ്വാസികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

Latest News

സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം.

കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു....

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...

കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്.

ചങ്ങനാശേരി : ചങ്ങനാശേരി അതിരൂപതയിലെ വൈദികർ ചേർന്ന് രൂപീകരിച്ച കത്തനാർ ക്രിക്കറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരളാ കത്തനാർ ക്രിക്കറ്റ് ലീഗിൽ ഏറണാകുളം അങ്കമാലി...

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...