ഏഷ്യന്‍ കത്തോലിക്ക ബധിര സമൂഹ സമ്മേളനത്തിന് ദക്ഷിണ കൊറിയയില്‍ സമാപനം.

Published on

സിയോള്‍: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സിയോൾ അതിരൂപതയിൽ നടത്തി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൺ-ടൈക്കിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ദൈവം കേൾവിയുള്ളവരെയും ഇല്ലാത്തവരെയും വേര്‍തിരിച്ച് കാണുന്നില്ലായെന്നും അവര്‍ ആയിരിക്കുന്ന അവസ്ഥയിലാണ് അവിടുന്നു എവരെയും നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒക്ടോബർ 15 മുതൽ 21 വരെ നടന്ന കോൺഫറൻസിൽ ഇന്ത്യ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നായി 325 പേർ പങ്കെടുത്തു. ബധിര വിശ്വാസി സമൂഹത്തിൽനിന്നുള്ള വൈദികരും സന്യസ്തരും ആംഗ്യഭാഷാ വിദഗ്‌ധരായ വൈദികരും സന്യസ്‌തരും സമ്മേളനത്തിൽ പങ്കെടുത്തു. പൗരസ്‌ത്യ സുറിയാനി ക്രമത്തിലുള്ള വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത ആദം മിനിസ്ട്രി ഡയറക്‌ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ നേതൃത്വം നൽകി.
ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ ബധിരശുശ്രൂഷ വിഭാഗം ‘നവധ്വനി’യിലെ ഫാ. ബിജു, ഇന്ത്യയിലെ ആദ്യ ബധിര പുരോഹിതനായ ഫാ. ജോസഫ് തെർമടം എന്നിവർ സഹകാർമികന്മാരായിരുന്നു. ഫാ. ജോസഫ് തേർമടം ഏഷ്യൻ കത്തോലിക്കാ വിശ്വാസീസമൂഹത്തിൻ്റെ പ്രതിസന്ധികളെക്കുറിച്ച് അവതരണം നടത്തി. സമാപന സമ്മേളന ത്തിൽ ഇന്ത്യൻ കാത്തലിക് ഡഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ജൂഡ് കെവിൻ്റെ നേതൃത്വത്തിൽ എത്തിയ പതിനാറംഗ സംഘം തനതു കേരള നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.

Latest News

കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ...

കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ...

ഛത്തീസ്ഗഡിൽ ഡീക്കന്റെ പൗരോഹിത്യ സ്വീകരണം തടഞ്ഞ് ഭരണകൂടം; വിശ്വാസസ്വാതന്ത്ര്യത്തിന് വീണ്ടും വെല്ലുവിളി.

ബൽറാംപൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞത് മതസ്വാതന്ത്ര്യത്തെയും മതേതര ജനാധിപത്യത്തെയും കുറിച്ച് ആശങ്കയുയർത്തുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള...

അമോറിസ് ലെറ്റീഷ്യയുടെ പത്താം വാർഷികം: സിനഡിൽ മേജർ ആർച്ചുബിഷപ്പ് പങ്കെടുത്തു!

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ...

ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്.

റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു...