കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

Published on

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ സികളെ ഒന്നിപ്പിച്ച് ഒരു ജനതയാക്കി മാറ്റാനും, ആധുനിക കാലത്തെ സങ്കീർണ സാഹചര്യങ്ങളിൽ സഭയ്ക്കും സമുദായത്തിനും വിശ്വാസാധിഷ്‌ഠിത നേതൃത്വം നൽകാനും കത്തോലിക്ക കോൺ ഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസിൻ്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നൽകി. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സമുദായത്തെ ലോകവ്യാപകമായി കോർത്തിണക്കുന്നതിൽ സംഘടന നൽകുന്ന സേവനങ്ങൾ അവിസ്മ‌ര ണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു. സഭയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തന ങ്ങൾക്ക് വരുംകാലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് മുൻനിരയിൽ നിന്ന് നേതൃത്വം നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 പ്രതിനിധികളാണ് ഈ ആഗോള സംഗമത്തിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദേശീയ പതാകകൾ വേദിയിലെത്തിച്ചതിനെ തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളും സഭാധ്യക്ഷന്മാരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ കോൺഗ്രസ് പ്രതിനിധികളാണ് ഈ ചരിത്രപരമായ സംഗമത്തിൽ അണിനിരന്നിരിക്കുന്നത്.

Latest News

കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ...

ഏഷ്യന്‍ കത്തോലിക്ക ബധിര സമൂഹ സമ്മേളനത്തിന് ദക്ഷിണ കൊറിയയില്‍ സമാപനം.

സിയോള്‍: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സിയോൾ അതിരൂപതയിൽ നടത്തി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് പീറ്റർ ചുങ്...

ഛത്തീസ്ഗഡിൽ ഡീക്കന്റെ പൗരോഹിത്യ സ്വീകരണം തടഞ്ഞ് ഭരണകൂടം; വിശ്വാസസ്വാതന്ത്ര്യത്തിന് വീണ്ടും വെല്ലുവിളി.

ബൽറാംപൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞത് മതസ്വാതന്ത്ര്യത്തെയും മതേതര ജനാധിപത്യത്തെയും കുറിച്ച് ആശങ്കയുയർത്തുന്നു. നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള...

അമോറിസ് ലെറ്റീഷ്യയുടെ പത്താം വാർഷികം: സിനഡിൽ മേജർ ആർച്ചുബിഷപ്പ് പങ്കെടുത്തു!

വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ അമോറിസ് ലെത്തീഷ്യയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ വിളിച്ചുചേർത്ത ആഗോളസഭാ സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ...

ജീസസ് യൂത്ത് റൂബി ജൂബിലി: റോമിൽ വിശുദ്ധ കുർബാനയർപ്പിച്ച് മാർ റാഫേൽ തട്ടിൽ പിതാവ്.

റോം: ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് റോമിൽ നടന്ന അന്താരാഷ്ട്ര സംഗമത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാനയർപ്പിച്ചു...