ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി: സീറോമലബാർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്!

Published on

കാക്കനാട്: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന്റെ നിയമനത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അഭിനന്ദനങ്ങൾ അറിയിച്ചു.
വത്തിക്കാന്റെ നയതന്ത്രസേവനരംഗത്ത് ദീർഘകാലത്തെ പ്രവർത്തനപരിചയവും വിവിധ രാജ്യങ്ങളിലെ നയതന്ത്രദൗത്യങ്ങളിലൂടെ നേടിയ അനുഭവസമ്പത്തുമുള്ള ആർച്ചുബിഷപ്പ് സൊമ്മെർടാഗിന്റെ സാന്നിധ്യം ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ശുശ്രൂഷാരംഗത്ത് ഏറെ അനുഗ്രഹപ്രദമാകുമെന്ന് മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിക്കുകയും പരിശുദ്ധ സിംഹാസനവുമായുള്ള പ്രാദേശികസഭകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ വിവിധ സഭാസമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പരസ്പരസഹകരണവും വളർത്തുന്നതിനും പുതിയ സ്ഥാനപതിയുടെ നേതൃത്വവും ശുശ്രൂഷയും സഹായകമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ആർച്ചുബിഷപ്പ് വാൾഡെമർ സൊമ്മെർടാഗിന്റെ പുതിയ ദൗത്യത്തിന് സീറോമലബാർ സഭയുടെ പ്രാർഥനകളും പൂർണമായ സഹകരണവും ഉറപ്പുനൽകുകയും ചെയ്യുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.

Latest News

ആർച്ചുബിഷപ്പ് വാൾഡെമാർ സോമർടാഗ് ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളണ്ടില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ച് ലെയോ പാപ്പ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം...

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു: ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി.

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേര്‍ന്നു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.​പാലാ രൂപതാ...

കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ...

കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ...

ഏഷ്യന്‍ കത്തോലിക്ക ബധിര സമൂഹ സമ്മേളനത്തിന് ദക്ഷിണ കൊറിയയില്‍ സമാപനം.

സിയോള്‍: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സിയോൾ അതിരൂപതയിൽ നടത്തി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് പീറ്റർ ചുങ്...