ആർച്ചുബിഷപ്പ് വാൾഡെമാർ സോമർടാഗ് ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ

Published on

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളണ്ടില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ച് ലെയോ പാപ്പ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് വത്തിക്കാന്‍ നടത്തിയത്. അപ്പസ്തോലിക് ന്യൂൺഷ്യോ എന്ന നിലയിൽ, ആർച്ച് ബിഷപ്പ് സോമർടാഗ് ഇന്ത്യയിലേക്കുള്ള വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായും, രാജ്യത്തെ കത്തോലിക്ക സഭയിൽ പാപ്പയുടെ പ്രതിനിധിയായും സേവനമനുഷ്ഠിക്കും. പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയുടെ നിയമനത്തെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു.

1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വീക്ക്ബോർക്കിൽ ജനിച്ച അദ്ദേഹം, 1993 മെയ് 30-ന് പോളണ്ടിലെ പെൽപ്ലിൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ എക്ലീസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്രപഠനവും, റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ ഹോളി ക്രോസിൽ കാനൻ നിയമപഠനവും നടത്തി. 2000-ൽ പഠനം പൂർത്തിയാക്കി. 2000 ജൂലൈ ഒന്നിന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. ടാൻസാനിയ (2000–2003), നിക്കരാഗ്വേ (2003–2005), ബോസ്നിയ & ഹെർസെഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നീ രാജ്യങ്ങളിലും നയതന്ത്ര വിഭാഗത്തില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2013 മുതൽ 2018 വരെ, വത്തിക്കാന്റെ വിദേശകാര്യമന്ത്രിക്ക് തുല്യമായ ‘സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ’ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഫെബ്രുവരി 15-ന്, ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ മാസ്ട്രിക്റ്റിലെ സ്ഥാനിക ആർച്ച് ബിഷപ്പായും നിക്കരാഗ്വേയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയായും നിയമിച്ചു. 2018 മാർച്ച് 19-ന് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് ഫ്രാൻസിസ് പാപ്പയിൽ നിന്ന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു. 2022 സെപ്റ്റംബർ മുതല്‍ സെനഗൽ, കേപ് വെർഡെ, ഗിനിയ-ബിസൗ, എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു വരികയാണ് പുതിയ നിയമനം.

Latest News

ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി: സീറോമലബാർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്!

കാക്കനാട്: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന്റെ നിയമനത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ...

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു: ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി.

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേര്‍ന്നു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.​പാലാ രൂപതാ...

കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ...

കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ...

ഏഷ്യന്‍ കത്തോലിക്ക ബധിര സമൂഹ സമ്മേളനത്തിന് ദക്ഷിണ കൊറിയയില്‍ സമാപനം.

സിയോള്‍: ഏഷ്യൻ രാജ്യങ്ങളിലെ കത്തോലിക്ക ബധിരസമൂഹത്തിന്റെ നാലാമത് സമ്മേളനം ദക്ഷിണകൊറിയയിലെ സിയോൾ അതിരൂപതയിൽ നടത്തി. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രൽ പള്ളിയിൽ ആർച്ച് ബിഷപ്പ് പീറ്റർ ചുങ്...