ആത്മീയതയിൽ ആഴപ്പെടാം; പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on

​തൃശ്ശൂർ: തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിലെ പറോക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (PAROC) ആഭിമുഖ്യത്തിൽ നടത്തുന്ന ‘ക്രിസ്റ്റ്യൻ സ്പിരിച്വൽ പ്രാക്ടീസസ്’ (Christian Spiritual Practices – Batch II) ആറുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2026 ജൂലൈ 11-നാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
​പ്രാർത്ഥനാ ജീവിതത്തിലും ആത്മീയതയിലും ആഴപ്പെടാൻ ആഗ്രഹിക്കുന്ന വൈദികർ, സമർപ്പിതർ, അത്മായർ, വിശ്വാസ പരിശീലകർ, യുവജനങ്ങൾ എന്നിവർക്കായി പ്രത്യേകം വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ കോഴ്സ്. മലയാളത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

താല്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
​ഫാ. നിതിൻ പൊന്നാരി (Course Co-ordinator) – 9496631511
​ഫാ. ടൈസൺ മണ്ടുംപാൽ (Academic Co-ordinator) – 9495864589
​ഫാ. ജിബിൻ താഴേക്കാടൻ (Executive Director) – 9745844630
​🌐 വെബ്സൈറ്റ്: http://www.paroc.in
📲 ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/pBgz3pNDar91kPsF8

കോഴ്സിന്റെ പ്രധാന സവിശേഷതകൾ:

1.⁠ ⁠​ആത്മീയ പരിശീലനം: കത്തോലിക്കാ ആത്മീയതയുടെ സമ്പന്നമായ പാരമ്പര്യം, ആഴമേറിയ പ്രാർത്ഥനാ രഹസ്യങ്ങൾ, വിവിധ ധ്യാന-പ്രാർത്ഥനാ രീതികൾ എന്നിവയിലുള്ള പരിശീലനം.

2.⁠ ⁠​പഠനരീതി: വീഡിയോ ക്ലാസ്സുകൾ, ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ, റെസിഡൻഷ്യൽ വർക്ക്ഷോപ്പ്, പ്രാക്ടിക്കൽ സെഷനുകൾ എന്നിവ ഉൾപ്പെടുന്നു.

3.⁠ ⁠​മാർഗ്ഗനിർദേശം: പ്രമുഖ ആത്മീയ പിതാക്കന്മാരുടെ നേരിട്ടുള്ള മാർഗ്ഗനിർദേശവും ആത്മീയ മേഖലയിലെ ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തലും കോഴ്സിന്റെ ഭാഗമായിരിക്കും.

Latest News

കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...

രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം

കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം...

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ...

മുഖ്യമന്ത്രിയുമായി സീറോമലബാർസഭ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി

സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ്...