കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പട്ടണത്തെ ഇളക്കി മറിച്ച് റാലിയും സമുദായ സമ്മേളനവും

Published on

അരുവിത്തുറ: സഭയും സമുദായവും ഒറ്റക്കെട്ടാണെന്ന വലിയ സന്ദേശവും സാക്ഷ്യവുമായി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ അരുവിത്തുറ പട്ടണത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലിയും സമുദായ സമ്മേളനവും നടന്നു. സീറോമലബാർ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ 106-ാം ജൻമവാർഷികത്തിന്റെ ഭാഗമായിട്ടാണ് റാലിയും സമുദായ സമ്മേളനവും സംഘടിപ്പിച്ചത്. അരുവിത്തുറ പള്ളിയങ്കണത്തിൽ ചേർന്ന മഹാസമ്മേളനം സീറോമലബാർ സഭ അല്‌മായ കമ്മീഷൻ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്‌തു.

സഭയുടെയും സമുദായത്തിന്റെയും കരുത്തായി നിലകൊള്ളുന്ന കത്തോലിക്ക കോൺഗ്രസ് സഭയുടെ തിളങ്ങുന്ന മാണിക്യമാണെന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ജന്മദിനസന്ദേശം നൽകി.

ഭിന്നമായി ചിന്തിക്കാനും ഭിന്നിപ്പിച്ച് ചിന്തിക്കപ്പെടാനും ബോധപൂർവം ശ്രമിക്കുന്ന രാഷ്ട്രീയ, വർഗീയ കക്ഷികളെ തിരിച്ചറിയണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ സമുദായ ജാഗ്രതാ സന്ദേശം നൽകി.

എകെസിസി പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ വിഷൻ സന്ദേശം നൽകി. അരുവിത്തുറ ഫൊറോന വികാരി ഫാ. സെ ബാസ്റ്റ്യൻ വെട്ടുകല്ലേൽ, സഭാതാരം ജോൺ കച്ചിറമറ്റം, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ഡോ. ജോബി കാക്കശേരി, ടെസി ബിജു, പാലാ രൂപത ജനറ ൽ സെക്രട്ടറി ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.

Latest News

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ്...

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ....