മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

Published on

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21-നായിരുന്നു ജനനം. 1980 ഡിസംബർ 21-ന് തൃശ്ശൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

തൃശ്ശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും, മതബോധന കേന്ദ്രം ഡയറക്ടറായും, അതിരൂപത ചാൻസലറായും മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും, തൃശ്ശൂർ അതിരൂപതയുടെ വികാരി ജനറാളായും സേവനം ചെയ്തതിനുശേഷമാണ് 2010 ഏപ്രിൽ 10 നു അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. ‘വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും’ എന്നതായിരുന്നു അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ ആപ്തവാക്യം.

2014-ൽ ഇന്ത്യയിലെ മറ്റൊരു സീറോമലബാർ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും, 2017-ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് മാർപാപ്പ തട്ടിൽ പിതാവിനെ നിയമിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപ്പായി അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം.

ഇന്ന് ( ഏപ്രിൽ 21 ചൊവ്വ ) രാവിലെ സഭാ ആസ്ഥാനത്ത് പിതാവ് വിശുദ്ധ കുർബാനയർപ്പിക്കും. വൈകിട്ട് ലളിതമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ പിതാവിന് എഴുപതാം പിറന്നാൾ ആശംസകളർപ്പിക്കും.

Latest News

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...