ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

Published on

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്ന ഉറപ്പ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി നൽകി. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു കേന്ദ്ര മന്ത്രി. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖറും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ അഡ്വ ഷോൺ ജോർജും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം നൽകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ്‌ ചന്ദ്രശേഖർ പ്രതികരിച്ചു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...