ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

Published on

വൈക്കം: വിൻസെൻഷ്യൻ സഭാസ്ഥാപകനായ ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു. ഒക്ടോബർ 24-ാം തീയ്യതി സഭയുടെ മാതൃഭവനമായ തോട്ടകം ആശ്രമത്തിലെ കബറിടത്തിങ്കൽ വെച്ച് നടത്തപ്പെട്ട അനുസ്മരണച്ചടങ്ങുകൾക്ക് വിൻസെൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ബഹു. ഫാ. ജോൺ കണ്ടത്തിങ്കര നേതൃത്വം നൽകി. മാരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ഫാ. പോൾ പുതുവ, സെന്റ്. ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ഫാ. മാത്യു കക്കാട്ടുപള്ളിൽ, സെന്റ്.തോമസ് പ്രൊവിൻസിന്റെ ബഹു. ഫാ. ജോസഫ് എടാട്ട്, നാമകരണ സമിതിയുടെ പോസ്‌റ്റുലേറ്റർ ബഹു. ഫാ. ജോസഫ് എറമ്പിൽ, ആശ്രമം സുപ്പീരിയർ ബഹു. ഫാ. ആന്റണി പയ്യപ്പിള്ളിൽ, സെന്റ്. ഗ്രിഗോറിയോസ് ഇടവക വികാരി ബഹു. ഫാ. റോമുളൂസ് നെടുംചാലിൽ എന്നിവർ സഹകാർമ്മികരായിരുന്നു. വചനോത്സവം മാനേജർ ബഹു. ഫാ. ജേക്കബ് കാട്ടിപ്പറമ്പിൽ വചനസന്ദേശം നൽകി. കാട്ടറാത്ത് മെമ്മോറിയൽ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും നേർച്ചഭക്ഷണം നൽകി.

Latest News

ഡിവൈനിൽ താമസിച്ചു ബൈബിൾ പഠിക്കാം

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ബൈബിൾ പഠിക്കാൻ അവസരം. 2024 ഏപ്രിൽ 7 മുതൽ മെയ് 9 വരെ മലയാളത്തിലും 2024...

പരിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഐക്യത്തിന്റെ അടയാളം: മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍

35 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ നല്കിയ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. നമുക്കെല്ലാം ദൈവം ഒരുപാട് വരങ്ങള്‍ നല്കിയിട്ടുണ്ട്. ഈ വരങ്ങള്‍ ഉജ്ജ്വലിപ്പിക്കാനും അതനുസരിച്ച് കര്‍ത്താവിന്റെ...

ഫാ. വർഗീസ് മുഴുത്തേറ്റ് വി.സി. നിര്യാതനായി

കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്...

റെയിന്‍ബോയില്‍ നാല്  ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍  കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത...

മേരിമാതാ  പ്രൊവിൻസ് കുടുംബകൂട്ടായ്മ ആഘോഷിച്ചു.

അങ്കമാലി: വിൻസെൻഷ്യൻ സഭയുടെ അങ്കമാലി ആസ്ഥാനമായുള്ള മാരിമാതാ പ്രൊവിൻസിന്റെ കുടുംബകൂട്ടായ്മ ഒക്ടോബർ 29-ാം തീയ്യതി ആഘോഷിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ...