ഫാ. വർഗീസ് മുഴുത്തേറ്റ് വി.സി. നിര്യാതനായി

Published on

കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് അടിച്ചിറ വിൻസെൻഷ്യൻ ആശ്രമദൈവാലയത്തിൽ ആരംഭിക്കുന്നു.

നേടിയശാല മുഴുത്തേറ്റ് പരേതരായ ഔസേപ്പ്-അന്ന ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായി 1938 ജനുവരി 30-ാം തിയതി ജനിച്ചു. സ്‌കൂൾ പഠനത്തിന് ശേഷം 1955 ജൂൺ 14ന് അങ്കമാലിയിലെ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. മേജർ സെമിനാരി പഠനം മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലായിരുന്നു. പഠനത്തിന് ശേഷം 1964 ഡിസംബർ 1-നു ബോംബയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു.

Latest News

ഡിവൈനിൽ താമസിച്ചു ബൈബിൾ പഠിക്കാം

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ബൈബിൾ പഠിക്കാൻ അവസരം. 2024 ഏപ്രിൽ 7 മുതൽ മെയ് 9 വരെ മലയാളത്തിലും 2024...

പരിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഐക്യത്തിന്റെ അടയാളം: മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍

35 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ നല്കിയ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. നമുക്കെല്ലാം ദൈവം ഒരുപാട് വരങ്ങള്‍ നല്കിയിട്ടുണ്ട്. ഈ വരങ്ങള്‍ ഉജ്ജ്വലിപ്പിക്കാനും അതനുസരിച്ച് കര്‍ത്താവിന്റെ...

റെയിന്‍ബോയില്‍ നാല്  ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍  കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത...

ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

വൈക്കം: വിൻസെൻഷ്യൻ സഭാസ്ഥാപകനായ ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു. ഒക്ടോബർ 24-ാം തീയ്യതി സഭയുടെ മാതൃഭവനമായ തോട്ടകം ആശ്രമത്തിലെ കബറിടത്തിങ്കൽ വെച്ച് നടത്തപ്പെട്ട...

മേരിമാതാ  പ്രൊവിൻസ് കുടുംബകൂട്ടായ്മ ആഘോഷിച്ചു.

അങ്കമാലി: വിൻസെൻഷ്യൻ സഭയുടെ അങ്കമാലി ആസ്ഥാനമായുള്ള മാരിമാതാ പ്രൊവിൻസിന്റെ കുടുംബകൂട്ടായ്മ ഒക്ടോബർ 29-ാം തീയ്യതി ആഘോഷിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ...