മേരിമാതാ  പ്രൊവിൻസ് കുടുംബകൂട്ടായ്മ ആഘോഷിച്ചു.

Published on

അങ്കമാലി: വിൻസെൻഷ്യൻ സഭയുടെ അങ്കമാലി ആസ്ഥാനമായുള്ള മാരിമാതാ പ്രൊവിൻസിന്റെ കുടുംബകൂട്ടായ്മ ഒക്ടോബർ 29-ാം തീയ്യതി ആഘോഷിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളിൽ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ഫാ. പോൾ പുതുവ സ്വാഗതം ആശംസിച്ചു. റിപ്പോർട്ട് അവതരണത്തിനുശേഷം ബഹു. ഫാ. പോൾ തരകൻ സാമ്പത്തിക കണക്കുകൾ വായിച്ചു. ബഹു. ഫാ. ഫിലിപ് നെടുംതുരുത്തിൽ മോഡറേറ്ററായും, ബഹു. ഫാ. ആന്റണി വടക്കേക്കര സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുകയും ചർച്ചകളെ നിയന്ത്രിക്കുകയും ചെയ്തു. വിവിധ മിഷൻ പ്രദേശങ്ങളിൽനിന്നും എത്തിയ മിഷനറിമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.  ബഹു. ഫാ. പോൾ പുതുവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വി. കുർബ്ബാനയർപ്പണത്തിൽ ബഹു. ഫാ. ജോസ് കണ്ണമ്പള്ളി വചനസന്ദേശം നൽകി. മൺമറഞ്ഞുപോയ സഭാംഗങ്ങൾക്ക് വേണ്ടി അനുസ്മരണ പ്രാർത്ഥന നടത്തി. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ സുപ്പീരിയർ ജനറൽ ബഹു. ഫാ. ജോൺ കണ്ടത്തിങ്കര, അസി. സുപ്പീരിയർ ജനറൽ ബഹു. ഫാ. ടോണി ചക്കുങ്ങൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിദേശരാജ്യങ്ങളിൽ സഭാശുശ്രൂഷ നടത്തുന്ന വൈദികർ തങ്ങളുടെ പ്രേഷിതമേഖലകളെക്കുറിച്ചു സംസാരിച്ചു. എഴുപതോളം വൈദികർ പങ്കെടുത്ത കുടുംബകൂട്ടായ്മയ്ക്ക് അസി. പ്രൊവിൻഷ്യൽ ബഹു. ഫാ. മാത്യു തടത്തിൽ കൃതജ്ഞത അർപ്പിച്ചു. 

Latest News

ഡിവൈനിൽ താമസിച്ചു ബൈബിൾ പഠിക്കാം

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദികർക്കും സന്യസ്തർക്കും അല്മായർക്കും ബൈബിൾ പഠിക്കാൻ അവസരം. 2024 ഏപ്രിൽ 7 മുതൽ മെയ് 9 വരെ മലയാളത്തിലും 2024...

പരിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഐക്യത്തിന്റെ അടയാളം: മേജര്‍ ആര്‍ച്ചുബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍

35 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ നല്കിയ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. നമുക്കെല്ലാം ദൈവം ഒരുപാട് വരങ്ങള്‍ നല്കിയിട്ടുണ്ട്. ഈ വരങ്ങള്‍ ഉജ്ജ്വലിപ്പിക്കാനും അതനുസരിച്ച് കര്‍ത്താവിന്റെ...

ഫാ. വർഗീസ് മുഴുത്തേറ്റ് വി.സി. നിര്യാതനായി

കോട്ടയം: വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ. വർഗീസ് മുഴുത്തേറ്റ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (27-02-2023) ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്...

റെയിന്‍ബോയില്‍ നാല്  ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍  കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത...

ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു.

വൈക്കം: വിൻസെൻഷ്യൻ സഭാസ്ഥാപകനായ ദൈവദാസൻ വർക്കി കാട്ടറാത്തച്ചന്റെ 91-ാം ചരമവാർഷികം ആചരിച്ചു. ഒക്ടോബർ 24-ാം തീയ്യതി സഭയുടെ മാതൃഭവനമായ തോട്ടകം ആശ്രമത്തിലെ കബറിടത്തിങ്കൽ വെച്ച് നടത്തപ്പെട്ട...