അമ്പഴക്കാട്: – ഇരിഞ്ഞാലക്കുട രൂപത മാതൃവേദി സംഗമം അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വച്ച് നടന്നു. രൂപത ഡയറക്ടർ റവ. ഫാ. ഡോ. ആന്റോ കരിപ്പായി ആമുഖപ്രസംഗം നടത്തി. അമ്പഴക്കാട് ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ നടവരമ്പൻ ഉദ്ഘാടനം നിർവഹിച്ചു. രൂപത പ്രസിഡന്റ് ശ്രീമതി ബേബി പൗലോസ് അധ്യക്ഷത വഹിച്ചു. അമ്പഴക്കാട് ഫൊറോന പള്ളി അസി. വികാരി. റവ. ഫാ.ഗ്ലിഡിൻ പഞ്ഞിക്കാരൻ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിറ്റ് ആനിമേറ്റർ സി. നാൻസി ജോർജ്, പള്ളി കൈക്കാരൻ ശ്രീ. ബിജു മാടപ്പിള്ളി, കേന്ദ്ര സമിതി പ്രസിഡന്റ് ശ്രീ. ജോയ് ഇലഞ്ഞിക്കൽ മേനാചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. രൂപത മാതൃവേദി സെക്രട്ടറി ലിങ്സി റിൻസൺ, ട്രഷറർ ആർലി ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ചിയ്യാരം പള്ളി ഇടവക വികാരി റവ. ഫാ. സാജൻ മാറോക്കി ക്ലാസ് നയിച്ചു. ശ്രീമതി പുഷ്പ യോഹന്നാൻ, ശ്രീമതി ലിനി ലോനപ്പൻ, ശ്രീമതി റെമിമോൾ ജയ്സൺ എന്നിവർ നേതൃത്വം വഹിച്ചു.
ഇരിഞ്ഞാലക്കുട രൂപത മാതൃവേദി സംഗമം അമ്പഴക്കാട് ഫൊറോന പളളിയിൽ വെച്ച് നടന്നു.
Published on



