ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

Published on

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി ആണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തപ്പെട്ടത്. രൂപത ഭദ്രാസന ദൈവാലയമായ സെന്റ്. തോമസ് കത്തീഡ്രൽ അങ്കണത്തിൽ രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനം, അപ്പസ്തോലിക് ന്യൂൺഷോ ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പാനിക്കുളം ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി സ്വീകരിച്ച് ജീവകാരുണ്യം ആയി ക്രൈസ്തവ ജീവിതമായി തീരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മെയ് 19 ന് രാവിലെ 9.30 മുതൽ കത്തീഡ്രലിനോടു ചേർന്ന് 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകളോടെയാണ് ദിവ്യകാരുണ്യ കോൺഗ്രസ് ആരംഭിച്ചത്. കിഡ്നി ഫെഡറേസൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഫാ.ജോയ് ചെഞ്ചേരിൽ MCBS, റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ OFM, ശ്രീ. ശശി നിർമ്മല ഇമ്മാനുവൽ, റവ. ഫാ. ഏലിയാസ് OFM , റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് തുടങ്ങിയവർ സെമിനാറുകൾ നയിച്ചു. തുടർന്ന് പ്രധാന വേദിയായ കത്തീഡ്രൽ ദൈവാലയങ്കണത്തിൽ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും ദിവ്യകാരുണ്യ യേശുവിനെ എഴുന്നള്ളിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണവും നടത്തപ്പെട്ടു.

ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഡോ.അഗസ്റ്റിൻ വല്ലൂരാൻ VC തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നിലങ്കാവിൽ എന്നിവർ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിച്ച വി. കുർബാനയിൽ പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വചനസന്ദേശം നൽകി. രൂപത സിഞ്ചെല്ലുസ് & ജനറൽ കോർഡിനേറ്റർ മോൺ. ജോസ് മാളിയേക്കൽ, ജനറൽ കൺവീനർ ഫാ. റിജോയ് പഴയാറ്റിൽ, കത്തീഡ്രൽ വികാരി വെരി. റവ. ഡോ. ലാസർ കുറ്റിക്കാടൻ, ജോയിന്റ് കൺവീനർ ശ്രീ. ലിൻസൺ ഊക്കൻ തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. രൂപതയിലെ രണ്ടര ലക്ഷത്തോളം അല്മായ വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ഥരുമടക്കം പതിനയ്യായിരത്തോളം വിശ്വാസികളാണ് ഈ ദിവ്യകാരുണ്യ കേന്ദ്രീകൃത മഹോത്സവത്തിൽ പങ്കാളികളായത്.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...

ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 19ന്

ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും...