“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

Published on

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ
കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു. സഭയിലെ വിവിധ രൂപതകളിലെ സൺഡേ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽനിന്നും മാതൃകാപരമായി വിശ്വാസപരിശീലനം നേടുന്നവരെ സഭാതലത്തിൽ ആദരിക്കുന്നതിനുള്ള വേദിയാണ് പ്രതിഭാസംഗമം. ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ആഴപ്പെടുക, സഭയോടുള്ള സ്നേഹത്തിൽ വളരുക, സീറോ മലബാർ സഭാംഗങ്ങളെന്ന നിലയിലുള്ള ക്രൈസ്തവ വ്യക്തിത്വത്തിന്റെ പ്രധാന്യം തിരിച്ചറിയുക, സഭയെന്ന നിലയിൽ ഒന്നിച്ചു വളരുക എന്നീ ലക്ഷ്യങ്ങലോടെയാണ് എല്ലാവർഷവും സഭാസ്ഥാനത്തുവച്ചു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

സീറോ മലബാർ കാറ്റക്കെറ്റിക്കൽ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിൽവെച്ച് സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ പ്രതിഭകളെ ആദരിച്ചു. കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, കമ്മീഷൻ അംഗം മാർ പോൾ ആലപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പിൽ അസി. സെക്രട്ടറി ഫാ. ജോസഫ് കല്ലറയ്ക്കൽ ഫാ.മനു എം എസ് റ്റി, സി. ജിസ് ലെറ്റ് എം എസ് ജെ , സി. ഡിവീന, ജെബിൻ, സച്ചിൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വിവിധ രൂപതകളിൽനിന്നായി 12-ആം ക്ലാസിൽ പഠിക്കുന്ന അറുപതിൽപരം കുട്ടികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...