കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

Published on

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൻസെന്റ് ഈരത്തറ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ദിവ്യകാരുണ്യ കോൺഗ്രസ് കമ്മറ്റി ജനറൽ കൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ലിംസൺ ഊക്കൻ, ഫാ. ലിജോ കരുത്തി, പബ്ലിസിറ്റി ജോ. കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. റെനിൽ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തിൽ മെയ് 15 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ദിവ്യകാരുണ്യ എക്സിബിഷൻ ഉണ്ടായിരിക്കും പ്രവേശനം സൗജന്യമാണ് വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങളും ഏവർക്കും പഠിക്കാനും കൂടുതൽ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വിഡിയോ പ്രദർശനവുമുള്ള ദിവ്യകാരുണ്യ എക്സിബിഷനിലേക്ക് ഏവർക്കും സ്വാഗതം.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി...

ഇരിങ്ങാലക്കുട രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് മെയ് 19ന്

ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും...