സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

Published on

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന് നേതൃത്വം നൽകി. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ച്‌ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പോസ്തോലിക് വിസിസ്റ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും വൈദികരും സമർപ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീർത്ഥാടനത്തിൽ മേജർ ആർച്ചുബിഷപ്പിനെ അനുഗമിച്ചു. സാർവത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു ഈ തീർത്ഥാടനം.

ആഴമായാ പ്രാർത്ഥനാഭാവത്തോടുകൂടി, മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചു തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന സീറോമലബാർ വിശ്വാസികൾക്കായി ദൈവത്തിന്റെ സമൃദ്ധമായ കരുണയും കൃപയും അപേക്ഷിച്ചു. ആത്മീയ നവീകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ ഈ തീർത്ഥാടനം, ജൂബിലി വർഷത്തിലെ ഒരു അവിസ്മരണീയ നിമിഷമായി മാറി.

തീർത്ഥാടനത്തെ തുടർന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മേജർ ആർച്ചുബിഷപ്പ് പരിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച്‌ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. സീറോമലബാർ സഭയുടെ സമ്പന്നമായ ആരാധനാക്രമ -ആത്മീയ പാരമ്പര്യത്തിന്റെ ശക്തമായ സാക്ഷ്യമായി മാറി ഈ വി. കുർബാനയർപ്പണം. നന്ദിയുടെയും ആരാധനയുടെയും സുവിശേഷ ദൗത്യത്തോടുള്ള പ്രതിബദ്ധതയുടെയും അരൂപിയിൽ വിശ്വാസികളെ ഒരുമിപ്പിച്ച ഒരു മഹത്തായ അനുഭവമായിരുന്നു വത്തിക്കാനിൽ നടന്ന ഈ ജൂബിലി തീർത്ഥാടനം.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...