കുട്ടികളെ ആകർഷിക്കുംവിധം വിശ്വാസപരിശീലനം നടപ്പാക്കണം: മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ

Published on

കുട്ടികളെ ആകർഷിക്കുംവിധം വിശ്വാസപരിശീലനം നടപ്പാക്കണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. 2023 മെയ് 2 രാവിലെ 10.00 മണിക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന സീറോമലബാർ മതബോധന ഡയറക്ടേഴ്സ് മീറ്റിംഗ് കമ്മീഷൻ ഉദ്ഗാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, വിവിധ രൂപതകളിൽ നിന്നുള്ള 23 ഡയറക്ടർമാർ, ഓഫീസ് സെക്രട്ടറി സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. മാനന്തവാടി രൂപതാ ഡയറക്ടർ റവ. ഫാ. തോമസ് കച്ചിറയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച മീറ്റിംഗിലേക്ക് കമ്മീഷൻ സെക്രട്ടറി ഫാ.തോമസ് മേൽവെട്ടത്ത് ഏവരേയും സ്വാഗതം ചെയ്തു.

കൃത്യമായ നിർദ്ദേശങ്ങളിലൂടെയും കരുതലിലൂടെയും കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും പാരന്റിംഗ് വഴി ഗുണപരമായി മാറ്റിയെടുക്കാനും രൂപതകളിൽ രക്ഷാകർതൃത്വത്തെ ദുർബലപ്പെടുത്താതെ ബലപ്പെടുത്താനും മാർ റാഫേൽ തട്ടിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. വിശ്വാസപരിശീലനം കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കണമെന്നും നമ്മുടെ മിഷൻ ദൗത്യത്തെ മറക്കരുതെന്നും മേജർ ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു.

കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശ്വാസപരിശീലന മേഖലയിൽ നേതൃത്വം കൊടുക്കുന്നവരേയും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. കാലിക പ്രാധാന്യത്തോടെ മിശിഹായെ അവതരിപ്പിക്കാൻ കഴിയണമെന്നും സഭാമക്കൾ നേരിടുന്ന വിശ്വാസ വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബെൽത്തങ്ങാടി രൂപതാ ഡയറക്ടർ റവ. ഫാ. ജോസഫ് മറ്റത്തിൽ മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു.

Latest News

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം...

മതാധ്യാപകർക്കുള്ള ട്രെയിനിംഗ് സംഘടിപ്പിച്ചു

കാക്കനാട്: സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി ട്രെയിനിംഗ് നടത്തി. സീറോ-മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം...

വിശ്വാസപരിശീലന പ്രതിഭാസംഗമം 2024

കാക്കനാട് : സീറോമലബാർസഭ വിശ്വാസപരിശീലന പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം...

രക്ഷയുടെ പാതയിൽ 11 – ‘ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും’ പാഠപുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട്...