കാക്കനാട്: സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി ട്രെയിനിംഗ് നടത്തി. സീറോ-മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിസ്തുകേന്ദ്രീകൃതവും സഭാകേന്ദ്രീകൃതവും സമഗ്രവുമായ ഒരു വിശ്വാസ പരിശീലനത്തിന്റെ പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം എല്ലാവരേയും ഓർമ്മിപ്പിച്ചു. പ്രസ്തുത സമ്മേളനത്തിൽ പതിനൊന്നാം ക്ലാസ്സിൻ്റെ അധ്യാപകസഹായി ബഹു. ജെയിംസ് ചക്യാത്ത് അച്ചന് നല്കി പ്രകാശനകർമ്മം നടത്തി. സമ്മേളനത്തിന് സി. ഹർഷ പ്രാർത്ഥനാഗാനവും, കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതവും സി. ജിൻസി ചാക്കോ എം എസ് എം ഐ നന്ദിയും അർപ്പിച്ചു. ഓരോ രൂപതകളിൽ നിന്നുള്ള പ്രതിനിധികളായി 60 പേർ സമ്മേളനത്തിൽ പങ്കെടുത്തു. ക്ലാസ്സുകൾക്ക് സീറോ മലബാർ സഭയുടെ മതബോധന കമ്മീഷൻ റിസോഴ്സ് പേഴ്സൺസ് നേതൃത്വം

നൽകി.



