വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

Published on

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം ആകർഷകമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത, വിശ്വാസ അറിവിൽ വളരേണ്ടതിന്റെ പ്രാധാന്യം, നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നമ്മുടെ സഭയുടെ എന്നതിനെക്കാൾ കൂടുതൽ എക്യുമെനിക്കൽ തലങ്ങളിൽ പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിശ്വാസം കാര്യക്ഷമമായി പകർന്നുകൊടുക്കാൻ അവ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. കമ്മീഷൻ അംഗങ്ങളായ മാർ ലോറൻസ് മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ അശംസ അർപ്പിച്ച് സംസാരിച്ചു. സി. ജിൻസി ചാക്കോ എം.എസ്.എം.ഐ-യുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് സമാപിച്ചു.
ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന ക്ലാസ്സുകൾ, വിശ്വാസത്തിന്റെ ഒാരോരോ സത്യങ്ങളെ അവതരിപ്പിക്കുന്നു. റവ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, റവ. ഡോ. ആന്റണി തറേക്കടവിൽ, മാർ ജോസ് പുളിക്കൽ, റവ. ഡോ ജേക്കബ് കിഴക്കേവീട്, റവ. ഡോ. ജോയിംസ് പുലിയുറുമ്പിൽ, റവ. ഡോ. തോമസ് തടത്തിൽപുത്തൻവീട്ടിൽ, റവ. ഡോ. അലക്സ് കൊല്ലംകുളം, റവ. ഡോ. തോമസ് മേൽവെട്ടത്ത്, റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ, റവ. ഡോ. അരുൺ കലമറ്റത്തിൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. ക്ലാസ്സുകൾ Zoom Platform-ലും YouTube-ലും (The Synodal Commission for Catechesis) ലഭ്യമാണ്.

Latest News

‘ദി ചോസൺ’ ഇനി മലയാളത്തിലും

ോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകർ ഏറ്റെടുത്ത, യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷൻ പരമ്പര 'ദി ചോസൺ' (The Chosen) മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജർ ആർച്ചുബിഷപ്പ്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു....

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

സാന്നിദ്ധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന സാക്ഷ്യമാണ് ഇന്നത്തെ ലോകത്തിൽ പ്രസക്തമായിട്ടുള്ളത്. രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം തരുന്ന മാതൃക ഇതായിരുന്നു. സീറോമലബാർ...