ചങ്ങനാശ്ശേരി അതിരൂപത യൂക്കരിസ്റ്റിക് കോൺഗ്രസ്സും പരിശുദ്ധ കുർബാനവർഷ സമാപനവും

Published on

അതിരൂപതാ ബൈബിൾ കൺവെൻഷന്റെ നാലാം ദിവസമായ ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 3.00 ന് ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ദ്ബസ്ശാ ശായീൻ പ്രാർത്ഥനയ്ക്കുംശേഷം സെന്റ് മേരീസ് പാരിഷ് ഹാളിൽനിന്നും തുടങ്ങിയ പ്രാരംഭപ്രദക്ഷിണത്തോടെ ആഘോഷമായ പരിശുദ്ധ കുർബാനയാരംഭിച്ചു. സീറോമലബാർസഭ മേജർ ആർച്ചുബിഷപ് എമെരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം, അപ്പസ്തോലിക് നുൺഷ്യോ എമെരിത്തൂസ് അഭി. മാർ ജോർജ് കോച്ചേരി, അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ, ഫൊറോനാ വികാരിമാർ, അതിരൂപതയിലെ ഇടവക – സമർപ്പിതവൈദികർ എന്നിവർ സഹകാർമികരായിരുന്നു. അതിരൂപതയിലെ സമർപ്പിതരും പാസ്റ്ററൽ കൗൺസിൽ – ഫൊറോനാ കൗൺസിൽ അംഗങ്ങളും സംഘടനകളുടെ അതിരൂപത – ഫൊറോനാ ഭാരവാഹികളും ഇടവകയിൽനിന്നുള്ള പ്രതിനിധികളും നിരവധി ദൈവജനവും അതിരൂപതാതല യൂക്കരിസ്റ്റിക് കോൺഗ്രസ് ദിനാചരണത്തിൽ പങ്കുചേർന്നു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പി‌ഓ‌സിയിൽ...

കാലഘട്ടം സഭാംഗങ്ങളിൽനിന്നും നിതാന്തജാഗ്രത ആവശ്യപ്പെടുന്നു: മാർ പെരുന്തോട്ടം

മുൻകാലങ്ങളേക്കാൾ എല്ലാ മേഖലകളിലും ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലാണ് സഭാംഗങ്ങൾ ഇന്ന് ജീവിക്കുന്നതെന്നും നിലവിലെ രാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളെ നിരന്തരം വീക്ഷിക്കുകയും നിതാന്തമായ ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന്  അതിരൂപതാ...