കേരള കത്തോലിക്കാ മെത്രാൻസമിതിക്കു പുതിയ നേതൃത്വം

Published on

കൊച്ചി: കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിൻ്റെ (കെസിബിസി) പ്രസിഡൻറായി കോഴിക്കോട് അതിരൂപത ആധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തു. ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പി‌ഓ‌സിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസിയുടെ ശൈത്യകാല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കരസഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് പിതാവ് കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി. വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപത ആധ്യക്ഷൻ ഡോ സാമുവേൽ മാർ ഐറേനിയോസിനെയും സെക്രട്ടറി ജനറലായി ചങ്ങനാശേരി അതിരൂപത ആധ്യക്ഷൻ ആർച്ചുബിഷപ് മാർ തോമസ് തറയിലിനെയും തിരഞ്ഞെടുത്തു.

Latest News

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...