പ്രതിഭാസംഗമത്തിനു തുടക്കമായി

Published on

കാക്കനാട്: സീറോമലബാർസഭ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭാസംഗമം സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ ജോൺ പനംതോട്ടത്തിൽ പിതാവ് ഉദ്ഘാട​‍നം ചെയ്തു. വിശ്വാസപരിശീലനത്തിലൂടെ കുട്ടികൾ നേടുന്ന ബോധ്യങ്ങളും മൂല്യങ്ങളും സമന്വയിപ്പിച്ച് ക്രിസ്തീയ വീക്ഷണത്തിലൂടെ വളരുവാൻ പ്രതിഭാസംഗമം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. എബ്രഹാം കാവിൽപ്പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സീറോമലബാർ വിശ്വാസപരിശീലന കമീഷൻ സെക്രട്ടറി റവ. ഡോ. തോമസ് മേൽവെട്ടത്ത്, ഫാ. മനു MST & ടീം, സി. ജിസ്‌ലെറ്റ് MSJ, സി. ജിൻസി ചാക്കോ MSMI, കുരിയാക്കോസ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകുന്നു. 7-ാം ക്ലാസ്സിൽ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാർഥികളിൽനിന്ന് ഇടവക-ഫൊറോന-രൂപതാതല തിരഞ്ഞെടുപ്പുകളിലൂടെ കണ്ടെത്തിയ 64 വിദ്യാർത്ഥികളാണ് പ്രതിഭാസംഗമത്തിൽ പങ്കെടുക്കുന്നത്. 

18-ാം തിയതി ഉച്ചകഴിഞ്ഞു വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവ് അധ്യക്ഷത വഹിക്കുന്ന സമാപന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്യും. 

Latest News

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം...

മതാധ്യാപകർക്കുള്ള ട്രെയിനിംഗ് സംഘടിപ്പിച്ചു

കാക്കനാട്: സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി ട്രെയിനിംഗ് നടത്തി. സീറോ-മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം...

വിശ്വാസപരിശീലന പ്രതിഭാസംഗമം 2024

കാക്കനാട് : സീറോമലബാർസഭ വിശ്വാസപരിശീലന പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം...

രക്ഷയുടെ പാതയിൽ 11 – ‘ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും’ പാഠപുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട്...