സൗത്ത് ഏഷ്യൻ വിശ്വാസപരിശീലന ശില്പശാല നേപ്പാളിൽ സംഘടിപ്പിച്ചു

Published on

കാക്കനാട്: ‘ലോകത്തിന് സാക്ഷികളായി വിളിക്കപ്പെട്ടവർ’ എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി Federation of Asian Bishops’ Conference (FABC) വിശ്വാസപരിശീലകർക്കായി സംഘടിപ്പിച്ച ശില്പശാല (Workshop) മെയ് 24-28 വരെ നേപ്പാളിൽ വെച്ചു നടന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നായി 33 പ്രതിനിധികൾ സംബന്ധിച്ച വർക്ക്ഷോപ്പിൽ സീറോമലബാർസഭയെ പ്രതിനിധീകരിച്ച് വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, ടീം അംഗങ്ങളായ ശ്രീ. ബിനോ പി. ജോസ് പെരുന്തോട്ടത്തിൽ (കാഞ്ഞിരപ്പള്ളി), സി. ഹംബലിൻ സി.എം.സി. (തൃശ്ശൂർ) എന്നിവർ പങ്കെടുത്തു. സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് മീറ്റിംഗിൽ അവതരിപ്പിച്ചു. മുംബൈ സഹായമെത്രാനും FABCയുടെ സംഘാടകനുമായ ബിഷപ്പ് ആൽവിൻ ഡി സിൽവ സമ്മേളനം ഉദ്ഘാടനം ചെയ്തു. FABCയുടെ ഘടനയും ഉത്തരവാദിത്വങ്ങളും വിശ്വാസപരിശീലനത്തിന്റെ മുഖ്യ വിഷയങ്ങളും പഠന വിധേയമായി.  ഈശോമിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ ഈ സമ്മേളനം പ്രചോദനം നൽകുന്നതായിരുന്നുവെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Latest News

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വിശ്വാസ പരിശീലകരുടെ ഓൺലൈൻ വെബിനാർ ആരംഭിച്ചു

ജൂലൈ 16 മുതൽ 25 വരെ നടക്കുന്ന വിശ്വാസപരിശീലകരുടെ ഓൺലൈൻ വെബിനാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു. വിശ്വാസം...

മതാധ്യാപകർക്കുള്ള ട്രെയിനിംഗ് സംഘടിപ്പിച്ചു

കാക്കനാട്: സീറോ-മലബാർ സഭയുടെ വിശ്വാസപരിശീലന കമ്മീഷൻ പതിനൊന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർക്കായി ട്രെയിനിംഗ് നടത്തി. സീറോ-മലബാർ സഭയുടെ ചാൻസിലർ റവ. ഡോ. അബ്രഹാം കാവിൽപുരയിടത്തിൽ ഉദ്ഘാടനം...

വിശ്വാസപരിശീലന പ്രതിഭാസംഗമം 2024

കാക്കനാട് : സീറോമലബാർസഭ വിശ്വാസപരിശീലന പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്നു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനം...

രക്ഷയുടെ പാതയിൽ 11 – ‘ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും’ പാഠപുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: വിശ്വാസപരിശീലന പതിനൊന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിന്റെ പ്രകാശനകർമ്മം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കലിന് നൽകിക്കൊണ്ട്...