സി.എം.ഐ സഭയിൽനിന്ന് ഈ വർഷം 22 വൈദീകർ; മാന്നാനം കുന്നിൽ കൃതജ്ഞതാബലി അർപ്പിച്ച് നവവൈദീകർ

Published on

കോട്ടയം: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയും വിശുദ്ധ ചാവറ കുര്യാക്കോസ് സഹസ്ഥാപകനുമായ സി.എം.ഐ (കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭയിൽനിന്ന് ഈ വർഷം ക്രിസ്തുവിന്റെ ബലിവേദിയിലേക്ക് എത്തിയത് 22 നവവൈദികർ. വിവിധ ദിനങ്ങളിൽ വിവിധ ദൈവാലയങ്ങളിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച ഇവർ ജനുവരി മൂന്നിന് വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. സഭയുടെ 15 പ്രൊവിൻസുകളിൽ നിന്നുള്ളവരാണ് നവവൈദികർ.

ഫാ. തോമസ് പാലക്കൽ, ഫാ. തോമസ് പോരൂക്കര, ഫാ. ചാവറ കുര്യാക്കോസ് എന്നിവർ 1831 മേയ് 11നാണ് മാന്നാനത്ത് ‘കാർമലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (അമലോത്ഭവ മാതാവിന്റെ ദാസന്മാർ) എന്ന പേരിൽ സഭക്ക് രൂപം നൽകിയത്. 1833ൽ സീറോമലബാർസഭയിലെ സഭയുടെ ആദ്യത്തെ മേജർ സെമിനാരി സ്ഥാപിതമായി. 1841ൽ ഫാ. പാലക്കലും 1846ൽ ഫാ. പോരൂക്കരയും നിര്യാതരായതോടെയാണ് സി.എം.ഐ സഭയുടെ ഉത്തരവാദിത്വം ഫാ. ചാവറ കുര്യാക്കോസ് ഏറ്റെടുത്തത്.

1855 ഡിസംബർ എട്ടിന് ഫാ. ചാവറ കുര്യാക്കോസ് ഉൾപ്പെടെ 11 പേർ അമലോത്ഭവ മാതാവിന്റെ ദാസന്മാരായി സന്യാസ വ്രതം സ്വീകരിച്ചു. 1887ൽ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. കേരളം ആസ്ഥാനമായുള്ള സി.എം.ഐ സഭക്ക് നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 1,800ൽപ്പരം വൈദികർ ഉൾപ്പെടെ 3000 അംഗങ്ങളുണ്ട്. സി.എം.ഐ സഭയിൽനിന്ന് 16 പേർ ബിഷപ്പുമാരായി അഭിഷിക്തരായിട്ടുണ്ട്. നിലവിൽ 31 രാജ്യങ്ങളിൽ സി.എം.ഐ സഭാ വൈദികർ മിഷണറി ശുശ്രൂഷ നിർവഹിക്കുന്നു.

Latest News

സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്.

സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ...

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...