മാന്നാനം കുന്നിലെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്സ്

Published on

ദ്വിതീയ എദേസ്സ എന്ന വിശേഷണത്തിന് അർഹമായ മാന്നാനം കുന്നിൽ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് 193 വയസ്സ്. മെഡിറ്ററേനിയൻ തീരത്തെ ആത്മീയ ഗിരിശൃംഗമായ കർമ്മെലമാമലപോലെ വേമ്പനാടിന്റെ തീരത്തെ പ്രകൃതി രമണീയമായ മാന്നാനം കുന്ന് അറിവിന്റെയും ആത്മീയതയുടെയും പുണ്യഭൂമിയായി നിലകൊള്ളുന്നു.

ഏറ്റുമാനൂർ പ്രവൃത്തിയിൽ, മാന്നാനം കരയിൽ, ഒാലംകണ്ണാമുകൾ എന്ന കുന്ന് ആശ്രമസ്ഥാപനത്തോടെ ‘ബേസ്റൗമാ’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. ആശ്രമസ്ഥാപനത്തിനായി സ്ഥലമന്വേഷിച്ചുനടന്ന സ്ഥാപകപിതാക്കന്മാരുടെ ദൃഷ്ടിയിൽ പതിഞ്ഞ ഇൗ കുന്നിൽ 1831 ഏപ്രിൽ 25-ാം തിയതി കുരിശ് നാട്ടുകയും കപ്പേളയുടെ പണി ആരംഭിക്കുകയും ചെയ്തു. 1831 മെയ് 11-ാം തിയതി മൗറേലിയൂസ് മെത്രാന്റെയും, പാലയ്ക്കലച്ചന്റെയും, ചാവറയച്ചന്റെയും, കണിയാന്തറ യാക്കോബ് സഹോദരന്റെയും, മറ്റ് വൈദികരുടെയും, അല്മായരുടെയും സാന്നിദ്ധ്യത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് പോരൂക്കര തോമാമല്പാൻ ശിലാസ്ഥാപനം നടത്തി.

പ്രവാചക നേതൃത്വത്തിലൂടെ പഴയനിയമ ജനതയെ വഴിനടത്തിയ ദൈവം മാന്നാനത്തെ ആത്മീയ പ്രസ്ഥാനങ്ങൾക്ക് പ്രവാചക മുഖവും ദൗത്യവും തന്നെയാണ് കല്പിച്ചു നല്കിയത്. ചാവറയച്ചൻ എന്ന ദൈവത്തിന്റെ മനുഷ്യൻ തന്റെ സഹസന്യാസികളോടും പുരോഹിതന്മാരോടും ചേർന്ന് മലയാളത്തിലെ സഭയെ പരിപാലിച്ചു വളർത്തി. സെമിനാരികൾ, ആശ്രമങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, വിവിധ ഭക്തകൃത്യങ്ങൾ, നിയതമായ ആരാധനാ ക്രമം, ഇടവക ധ്യാനം, ഞായറാഴ്ച പ്രസംഗങ്ങൾ എന്നിവയിലൂടെ മലയാള സഭ ആത്മീയ വളർച്ച നേടി. അറിവിന്റെയും അക്ഷരത്തിന്റെയും വഴി കേരളനവോത്ഥാനത്തിന്റെ തുടക്കം കുറിച്ചു. ഉപവിശാലയും, ഉച്ചക്കഞ്ഞിയും, സാമൂഹികമുന്നേറ്റത്തിന്റെയും, കാരുണ്യത്തിന്റെയും മധുരസംസ്ക്കാരമായി. പെൺകുട്ടികൾക്കുള്ള പുണ്യസങ്കേതമായി ആരംഭിച്ച മഠം വനിതാ ശാക്തീകരണത്തിനുള്ള ഉത്തമ ഉപാധിതന്നെയായിരുന്നു.

ആഗോള കത്തോലിക്കാസഭയ്ക്കുള്ള മാന്നാനത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് റോക്കോസ് ശീശ്മയിൽ നിന്നും കേരളത്തിലെ മാർത്തോമ്മാ നസ്രാണി സഭയെ സംരക്ഷിച്ചു എന്നതുതന്നെയാണ്. കൂനൻ കുരിശുസത്യത്തിനുശേഷം സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിതന്നെയായിരുന്നു റോക്കോസ് ശീശ്മ. ഇൗ പ്രതിസന്ധിയിലാണ് വികാരി ജനറാളച്ചനായി ചാവറയച്ചൻ നിയമിതനാവുകയും പള്ളികൾ തോറും നടന്ന് പ്രസംഗിച്ച് ജനത്തെ നിജസ്ഥിതി ബോധ്യപ്പെടുത്തി ശീശ്മയിൽ നിന്നും വിമോചിപ്പിച്ചത്. ആശ്രമത്തിലെ സഹവൈദികരും ചാവറ മല്പാന്റെ കീഴിൽ പഠിത്തം നേടിയ വൈദികരും ഇൗ ഉദ്യമത്തിൽ വലിയ പ്രിയോരച്ചനോട് ചേർന്ന് നിന്നു. ശൈ്ലഹിക പാരമ്പര്യം കൈമുതലായ സീറോ മലബാർ സഭ ഇന്ന് പരിശുദ്ധ കത്തോലിക്ക പള്ളി എന്ന പുണ്യസങ്കേതത്തിൽ ആയിരിക്കുന്നതിന് സീറോ മലബാർ സഭാംഗങ്ങൾ എല്ലാവരും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനോട് കടപ്പെട്ടിരിക്കുന്നു. പുനരൈക്യപ്രസ്ഥാനത്തിന് തുടക്കം കുറിച്ച ചാവറയച്ചന്റെ സഭാ സ്നേഹവും വിശ്വാസതീക്ഷണതയും നമുക്ക് മാതൃകയാണ്.

പൂർവ്വകാല ചരിത്രത്തിൽ മാത്രമല്ല വർത്തമാനകാല ചരിത്രത്തിലും മാന്നാനത്ത് ആരംഭിച്ച സന്യാസപ്രസ്ഥാനത്തിന്, സി.എം.എെ. സഭയ്ക്ക് അഭിമാനകരമായ സംഭാവനകളുണ്ട്. റോക്കോസ് ശീശ്മയെ നേരിട്ട അഭിവന്ദ്യപിതാക്കന്മാരും, ഹൈറേഞ്ച് – മലബാർ കുടിയേറ്റത്തിന് താങ്ങും തുണയുമായ പിൽക്കാല പിതാക്കന്മാരും, കേരളത്തിന് പുറത്ത് മിഷൻ പ്രദേശങ്ങളിൽ സുവിശേഷം എത്തിച്ച മുതിർന്ന തലമുറയും ഇൗ സഭയുടെ സമ്പത്താണ്. ആഫ്രിക്കയിലും, ലാറ്റിനമേരിക്കയിലും, മറ്റ് രാജ്യങ്ങളിലും സുവിശേഷവേല ചെയ്യുന്ന ഇന്നത്തെ സഭാംഗങ്ങളും പിതാക്കന്മാരുടെ വഴിയേ നടക്കുവാൻ ആഗ്രഹിക്കുന്നു. ദൈവാനുഗ്രഹത്താൽ സി.എം.ഐ. സഭ ഇന്ന് 36 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. രണ്ടായിരത്തോളം സന്യാസവൈദികരുള്ള സഭയിൽ ഭരണസൗകര്യാർത്ഥം 15 പ്രവിശ്യകളും രണ്ട് റീജിയണും ആറ് ഉപ-റീജിയണുകളും 2 ഡെലഗേഷനുകളും ഉണ്ട്.

സഭാസ്ഥാപന ദ്വിശതാബ്ദിയുടെ ദശവത്സരജൂബിലി വിവിധ കർമ്മപരിപാടികളോടെ ആഘോഷിക്കപ്പെടുന്നതിന്റെ ഭാഗമായി 2024 മെയ് 11 ന് മാന്നാനം ആശ്രമദൈവാലയത്തിൽ കാർഡിനൽ ജോർജ് ആലഞ്ചേരിപിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും സി.എം.എെ. വൈദികർ സഹകാർമ്മികരുമായി ആഘോഷമായ സമൂഹബലി. വിശുദ്ധ കുർബാനയ്ക്കുശേഷം ‘ഇയർ ഫോർ ഫാമിലി, യൂത്ത് ആൻഡ് ചിൽഡ്രൺ’ പ്രഖ്യാപനം. സഭാസ്ഥാപന ദ്വിശതാബ്ദിയുടെ ദശവത്സരജൂബിലി വിവിധ കർമ്മപരിപാടികളോടെ 2021 മുതൽ 2031 വരെ നീളുന്ന 10 വർഷത്തെ ആഘോഷപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2024-25 ഇയർ ഫോർ ഫാമിലി, യൂത്ത് ആൻഡ് ചിൽഡ്രൺ ആയി ആചരിക്കുന്നു.

2024 മെയ് 11 ന് രാവിലെ 11 മണിയ്ക്കുള്ള വിശുദ്ധ കുർബാനയെതുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കെ.ഇ.സ്കൂൾ ഒാഡിറ്റോറിയത്തിൽ പൊതുസമ്മേളനം. പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശ്രീ. സിജോയ് വർഗ്ഗീസ് പങ്കെടുക്കുന്നതാണ്. 2022 മെയ് 11 ന് മാന്നാനം ആശ്രമദൈവാലയത്തിൽ വിശുദ്ധ ചാവറപിതാവിന്റെ കബറിടത്തിനുമുന്നിൽ പ്രത്യേകമായി ഒരുക്കിയ ദീപം തെളിച്ച് സി.എം.ഐ.സഭയുടെ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ ആണ് ദശവത്സരജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. സി.എം.ഐ. സഭാംഗങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാവരും വിശുദ്ധ ചാവറപിതാവിന്റെ സന്നിധിയിൽ ഒത്തുചേരുന്ന വലിയ ആഘോഷപരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘കൺമുമ്പിൽ കാട്ടപ്പെട്ടുന്ന നന്മയൊക്കെയും ചെയ്യുക’ എന്ന ദൗത്യം സ്വീകരിച്ച്, മിഷൻ പ്രവർത്തനം, വിദ്യാഭ്യാസപ്രവർത്തനം, അധഃകൃതോദ്ധാരണം, അജപാലന പ്രവർത്തനം, ആതുരസേവനം, സ്വയവിശുദ്ധീകരണം എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടി സ്ഥാപിതമായ സി.എം.ഐ. സഭ ഇന്ന് സഭയുടെസ്ഥാപനത്തിന്റെ 193-ാം വാർഷികദിനം മാന്നാനത്ത് ആഘോഷിക്കുന്നു. സഭാസ്ഥാപനത്തിന്റെ 200-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഇൗ സാഹചര്യത്തിൽ ഇൗ കാലയളവിലുടനീളം ദൈവം നൽകിയ കൃപകൾക്ക്, കരുതലിന് ദൈവത്തിനുനന്ദി പറയുവാനും സഭയുടെ മൂല്യങ്ങളായ പ്രാർത്ഥനയും പ്രവർത്തനവും സമൂഹജീവിതവും മുറുകെപ്പിടിച്ച് ദൈവാനുഗ്രഹം യാചിക്കുവാനുമുള്ള കൂട്ടായ്മയുടെ വലിയ ദിനമാണിത്.

പത്രസമ്മേളനത്തിൽ സി.എം.ഐ. വികർ ജനറൽ റവ.ഡോ. ജോസി താമരശ്ശേരി സി.എം.ഐ., മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ., കെ.ഇ.സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ., ചാവറതീർത്ഥാടനകേന്ദ്രം അസി. ഡയറക്ടർ റവ.ഫാ. റെന്നി കളത്തിൽ സി.എം.ഐ., മാന്നാനം ആശ്രമം പി.ആർ.ഒാ. റവ.ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ. എന്നിവർ സംബന്ധിച്ചു.

Latest News

സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക...

മാതൃഭവനം കൈവിട്ട് മറ്റ് ഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാതൃഭവനം കൈവിട്ട് മറ്റുഭവനങ്ങള്‍ സ്ഥാപിക്കാന്‍ പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ്. ഇക്കാര്യത്തില്‍ കര്‍ത്താവീശോമിശിഹായുടെ മാതൃക നാം അനുകരിക്കണം.

സിഎംഐ സ്ഥാപകദിനം ആഘോഷിച്ചു

മാ​ന്നാ​നം: സി​എം​ഐ സ​ഭ​യു​ടെ 192-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. സി​എം​ഐ സ​ഭ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലി​ന്‍റെ...

സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം ഇന്ന്

മാ​​ന്നാ​​നം: ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ദ്ദേ​​ശീ​​യ ക​​ത്തോ​​ലി​​ക്കാ സ​​ന്യാ​​സ​​സ​​ഭ​​യാ​​യ സി​​എം​​ഐ സ​​ന്യാ​​സ​​സ​​മൂ​​ഹ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 192-ാം വാ​​ർ​​ഷി​​കം വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ദേ​​വാ​​ല​​യ​​ത്തി​​ൽ...

സിഎംഐ സഭയിൽ പുതിയ പ്രവിശ്യാ നേതൃത്വത്തെ ​തെ​ര​ഞ്ഞെ​ടു​ത്തു

കൊച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഏ​​​​ഴ് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ പ്ര​​​​വി​​​​ശ്യാ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ൽ​​​​വ​​​​ന്നു. ഈ ​​​മാ​​​സം 18 മു​​​​ത​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​വി​​​​ശ്യാ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​തി​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തെ...