വൈദികരുടെ തുടർ പരിശീലനം

Published on

കാക്കനാട്: സീറോമലബാർ സഭാ സിനഡിന്റെ തീരുമാനപ്രകാരം നടത്തി വരുന്ന വൈദികരുടെ തുടർ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച് സെപ്റ്റംബർ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ടു. പതിമൂന്ന് രൂപതകളിൽ നിന്നായി 33 യുവ വൈദികർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്ലെർജി കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്നിഹിതനായിരുന്നു. സമാപന സമ്മേളനത്തിൽ കൂരിയ ചാൻസലർ ബഹു. എബ്രഹാം കാവിൽപുരയിടത്തിൽ അച്ചൻ ഏവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, ഓഫീസ് സെക്രട്ടറി സി. ലിൻസി അഗസ്റ്റിൻ എം.എസ്.എം.ഐ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News

കുടിയേറ്റത്തെ ആസ്പദമാക്കി 64-ാമത് എൽ.ആർ.സി. സെമിനാർ

കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ...

രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം

കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം...

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

ബെനഫാക്ടർസ് വാർഷിക സംഗമം.

കാക്കനാട്: സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്ന ബെനഫാക്റ്റേഴ്സിന്റെ വാർഷിക സംഗമം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വെച്ച് 2026 ഏപ്രിൽ 11ന് നടത്തപ്പെട്ടു. വിവിധ...