പാലക്കാട് രൂപത സമർപ്പിത സംഗമം നടത്തി

Published on


പാലക്കാട്: പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് രൂപതയിലെ സമർപ്പിതരുടെയും രൂപതയിൽ നിന്നുള്ള സമർപ്പിതരുടെയും സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ ആറിന് രാവിലെ 10 മണിക്ക് കത്തീഡ്രൽ പാരിഷ് ഹാളിൽ മാർ ജേക്കബ് മനത്തോടത്ത് പിതാവ് സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്തു. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്വാഗതം ആശംസിച്ചു. സി. ജോസിയ SD ആമുഖ പ്രഭാഷണം നടത്തി. രാവിലെ 11.45 ഓടെ എല്ലാവരും ഒന്ന് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ പുൽപ്പള്ളി KVM UP സ്കൂളിലെ വിദ്യാർത്ഥികൾ രംഗപൂജ സമർപ്പിച്ചു. തുടർന്ന് രൂപതയുടെ ലഘു ചരിത്രം ഡോക്യുമെന്ററി ആയി അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ആന്റണി പുത്തനങ്ങാടി CMI പൊതുസമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും പൗരോഹിത്യ-സന്യാസ സമർപ്പണത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെ അനുമോദിക്കുകയും ചെയ്തു. ജൂബിലി വർഷത്തോട് അനുബന്ധിച്ച് ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററിന്റെ ലോഗോയുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനവും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് നിർവഹിച്ചു.

Latest News

സമുദായ ശക്തീകരണ വർഷം; പാലക്കാട് രൂപതാതല ഉദ്‌ഘാടനം

പാലക്കാട്: സീറോമലബാർ സമുദായത്തിന്റെ ശാക്തീകരണവും പ്രതിസന്ധി പരിഹാരവും ലക്ഷ്യമിട്ടുള്ള 'സമുദായ ശക്തീകരണ വർഷം 2026' ന്റെ പാലക്കാട് രൂപതാതല' ഉദ്ഘാടനം ഫെബ്രുവരി 28 ശനിയാഴ്ച മുണ്ടൂർ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലക്കാട് രൂപത രണ്ടാം എപ്പാർക്കിയൽ അസംബ്ലി ഉദ്ഘാടനം ചെയ്യപ്പെട്ടു.

പാലക്കാട്: ഏപ്രിൽ 15 മുതൽ 18 വരെ ഏഴക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടക്കുന്ന പാലക്കാട് രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലി തിങ്കളാഴ്ച വൈകിട്ട് 6...

ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പ്‌ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌: പ്രതിഷേധമറിയിച്ച് പാലക്കാട് രൂപത പാസ്റ്ററൽ കൗൺസിൽ

പാലക്കാട്‌: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയ ക്യാമ്പ്‌ നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ...