പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാകയാല്‍ ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും പൗരനു ഭരണഘടന നല്കുന്ന മാലികാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി. ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ വ്യക്തിപരമായ അനുഭവവും മതപരമായ വിശ്വാസ ആചാരവുമാണ്. ഈ മൗലിക അവകാശങ്ങള്‍ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനെതിരേ പാലക്കാട് രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം അറിയിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദ്വീതീയ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പഠന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ യോഗം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പാലക്കാട് രൂപത ഇതിനോടകം ഇരുനുറിലധികം ഭവനങ്ങള്‍ പണിതു കൊടു ത്തതിന് പുറമെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച് അമ്പത് ഭവനങ്ങളുടെ നിര്‍മാണം, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കല്‍, ഫൊറോന കുടുംബ സം ഗമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ ചെയ്യുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.
വിവിധ വിഷയങ്ങളിന്മേലുള്ള ചര്‍ച്ചയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജീജോ ചാലയ്ക്കല്‍ നേതൃത്വം നല്കി. രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഡോ. അരുണ്‍ കലമറ്റത്തില്‍ വിഷയാവതരണം നടത്തി. യോഗത്തില്‍ ജനറല്‍ സ്രെകട്ടറി ഫാ. ജോയി ചീക്കപ്പാറ സ്വാഗതവും സെറാ ഫിക് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെറസിന പ്രാര്‍ഥനയും നടത്തി. എഴുപത്തിയഞ്ചാം സമ്മേളനത്തിന്റെ റിപ്പോര്‍ട്ട രൂപതാ സ്വെകട്ടറി സണ്ണി നെ ടുംപുറം അവതരിപ്പിച്ചു.
ഫാ. റെജി പെരുമ്പിള്ളി, ഫാ. സജി വട്ടുകുളം, ഡെന്നി തെങ്ങുംപള്ളി, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ തോമസ് ആന്റണി, ശശി പോള്‍ വാളയാര്‍, ജസ്റ്റസ് ശ്രീകൃഷ്ണപുരം, ആലീസ് ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്കി. അജണ്ട കമ്മിറ്റി അംഗം ഡെന്നീസ് ചീരന്‍ നന്ദി പറഞ്ഞു.


