സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ അംഗത്വവിതരണം തലശ്ശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവ് ഇൻഫാം എടൂർ മേഖല പ്രസിഡന്റ് ജോർജ് ജോസഫ് വിലങ്ങുപാറ സാറിന് നൽകികൊണ്ട് ഉത്ഘാടനം ചെയ്തു.
തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, എടൂർ ഫോറോനാ വികാരി വെരി റവ. ഫാ. തോമസ് വടക്കേമുറി, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, അതിരൂപത കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി പുഞ്ചകുന്നേൽ, അതിരൂപത ട്രെഷറർ ഫിലിപ്പ് വെളിയത്ത്, എടൂർ ഫോറോനാ പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകത്ത്, C. J. ജോസഫ്, പൈലി പേമല തുടങ്ങിയവർ യോഗത്തിൽ പ്രസംഗി ക്കുകയും അംഗത്വവിതരണത്തിന് നേതൃത്വവും നൽകി. സമുദായ ശക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അതിരൂപത പ്രോക്യൂറേറ്റർ ഡോക്ടർ ജോസഫ് കാക്കരമറ്റത്തിൽ ക്ലാസ്സ് നയിച്ചു. ഫാ. നിതിൻ പൂകമല, ഫാ. അമൽ മുഞ്ഞനാട്ട്, എന്നിവരോടൊപ്പം മേഖലയിലെ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.
കത്തോലിക്കാ കോൺഗ്രസിന്റെ അംഗത്വവിതരണം തലശ്ശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവ് ഉത്ഘാടനം ചെയ്തു
Published on



