അങ്കമാലി : കോൺഗ്രിഗേഷൻ ഓഫ് സെൻറ് തെരേസ് ഓഫ് ലിസ്യൂ (സി.എസ്.റ്റി. ബ്രദേഴ്‌സ്) സന്യാസ സഭയുടെ സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി റവ. ബ്രദർ സാവിയോ അറയ്ക്കൽ സി.എസ്.റ്റി. തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സഭയുടെ അങ്കമാലിയിലുള്ള ജനറലേറ്ററിൽ വച്ചു നടന്ന നാലാമത് പ്രൊവിൻഷ്യൽ സിനാക്സിസിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രൊവിൻഷ്യൽ കൗൺസിലർമാരായി റവ. ബ്രദർ ആന്റണി ആരംപുളിക്കൽ സി.എസ്.റ്റി. (വികർ പ്രൊവിൻഷ്യൽ), റവ. ബ്രദർ മാത്യു മരങ്ങാട്ട് സി.എസ്.റ്റി. (കൗൺസിലർ & ഓഡിറ്റർ), റവ.ബ്രദർ ഐൻഡ്ല സന്തോഷ് സി.എസ്.റ്റി. (കൗൺസിലർ), റവ.ബ്രദർ ജോർജ്ജ് കുമ്മിണിത്തോട്ടം സി.എസ്.റ്റി. (കൗൺസിലർ) എന്നിവരും ഫിനാൻസ് ഓഫീസറായി റവ. ബ്രദർ ജോർജ്ജ് പെരുമാട്ടിക്കുന്നേൽ സി.എസ്.റ്റി.- യും തെരഞ്ഞെടുക്കപ്പെട്ടു.
പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ട റവ. ബ്രദർ സാവിയോ അറയ്ക്കൽ സി.എസ്.റ്റി. തലശ്ശേരി അതിരൂപത പാലാവയൽ ഇടവകാംഗമാണ്. ഇപ്പോൾ വികർ പ്രൊവിൻഷ്യലായി സേവനം ചെയ്തു വരികയായിരുന്നു.


