യൂദിത് ഫോറം നിയമാവലി പ്രകാശനം ചെയ്തു

Published on

തിരുവമ്പാടി : കെസിബിസി അംഗീകരിച്ച വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി രൂപതാ വാർഷിക സമ്മേളനവും നിയമാവലി പ്രകാശനവും ഏപ്രിൽ 6ന് തിരുവമ്പാടി ഫൊറോനാ ദേവാലയത്തിൽ വച്ച് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വിധവകൾ ദൈവത്തിന്റെ പ്രത്യേക ദൈവവിളി സ്വീകരിച്ചവരാണെന്നും ദൈവത്തിന് അവരെക്കുറിച്ച് പ്രത്യേക പ്ലാനും പദ്ധതികളും ഉണ്ടെന്നും അവർ സമൂഹത്തിന് വലിയ ജീവിത സാക്ഷ്യമാണ് നൽകുന്നതെന്നും മാർ ഇഞ്ചനാനിയിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തനിയെ മക്കളെ വളർത്തി വലുതാക്കി അനുയോജ്യമായ ജീവിതാന്തസിലേക്ക് അവരെ പ്രവേശിപ്പിക്കുന്നതുവഴി വലിയ സുവിശേഷ പ്രഘോഷണമാണ് വിധവകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീറ്റിങ്ങിന് മുന്നോടിയായി സിഎംസി പ്രൊവിൻഷ്യൽ റവ. സിസ്റ്റർ പവിത്ര റോസ് വിധവകളുടെ ജീവിതം വഴി ദൈവജനത്തിനും കുടുംബത്തിനും സഭയ്ക്കും നൽകാൻ കഴിയുന്ന ആധ്യാത്മികവും ഭൗതികമായ സേവനങ്ങളെ അധികരിച്ച് വിശദമായ ക്ലാസ് നൽകി. തുടർന്ന് നടന്ന യോഗത്തിൽ യൂദിത്ത് ഫോറം രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അധ്യക്ഷനായിരുന്നു. തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ മരിയാപുരം എപ്പിസ്കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ സിഎംസി താമരശ്ശേരി പ്രൊവിൻഷ്യൽ സിസ്റ്റർ പവിത്ര റോസ്, യൂദിത്ത് ഫോറം രൂപത ആനിമേറ്റർ സിസ്റ്റർ റെനി ജോസ് സിഎംസി, എസ്എച്ച് കോൺഗ്രിഗേഷൻ യൂദിത്ത് ഫോറം കോർഡിനേറ്റർ സിസ്റ്റർ വിമല എസ്എച്ച്, യൂദിത്ത് ഫോറം രൂപത പ്രസിഡന്റ് ശ്രീമതി മേരി പൗലോസ്, ശ്രീമതി ജോളി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മരിയാപുരം എപ്പിസ്കോപ്പൽ ദേവാലയത്തിലെ യൂദിത്ത് ഫോറം അംഗങ്ങൾ കേരള കത്തോലിക്ക നസ്രാണികളുടെ പാരമ്പര്യ കലയായ വില്ലടിച്ചാൻ പാട്ട് മനോഹരമായി അവതരിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വിവിധ സന്യാസിനി സമൂഹത്തിലെ സിസ്റ്റർമാരുടെ നേതൃത്വത്തിൽ 250 ഓളം വിധവകളും ഏകസ്ഥരുമായവർ സംഗമത്തിൽ പങ്കെടുത്തു.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...