താമരശേരി രൂപതയുടെ അഭിമാനമായി ആൽഫ മരിയ അക്കാദമി

Published on

കുന്നമംഗലം: താമരശേരി രൂപതയുടെ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ കുന്നമംഗലത്തെ ആല്‍ഫ മരിയ അക്കാദമിയുടെ പുതിയ കെട്ടിടം താമരശേരി ബിഷപ്‌ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ നാടിനു സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക്‌ താമസിച്ച്‌ പഠിക്കുന്നതിനടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളുള്ളതാണ്‌ പുതിയ കെട്ടിടം.

സിവില്‍ സര്‍വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സ്‌, ജര്‍മന്‍ ഭാഷാ പരിശീലനം, കോമണ്‍ എൻട്രൻസ് പരീക്ഷാ പരിശീലനം തുടങ്ങിയ കോഴ്സുകളിലായി ധാരാളം വിദ്യാര്‍ഥികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്‌. മത്സര പരീക്ഷകള്‍ക്ക്‌ വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനുള്ള വിദഗ്ധ പരിശീലന കേന്ദ്രമായ ആല്‍ഫ മരിയ അക്കാദമിക്ക്‌ പുതിയ കെട്ടിടം യാഥാര്‍ഥ്യമായത്‌ അഭിമാനകരമായ ചുവടുവയ്പാണെന്ന്‌ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.

പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും തുടര്‍ന്നു നടന്ന പൊതുസമ്മേളനവും ബിഷപ്‌ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ആല്‍ഫ മരിയ അക്കാദമിയെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമാണ്‌ പുതിയ കെട്ടിടമെന്ന്‌ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പറഞ്ഞു. ചടങ്ങില്‍ താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി സെന്റ്‌ ആന്റണീസ്‌ ഫൊറോന പള്ളി വികാരി ഫാ. ജോസഫ്‌ കളരിക്കല്‍, കുന്നമംഗലം സെന്റ്‌ ജോസഫ്സ്‌ പള്ളി പാരിഷ്‌ ട്രസ്റ്റി ജോസ്‌ ലൂക്ക്‌ വെള്ളിയംകുളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഫ മരിയ അക്കാദമി ഡയറക്ടർ ഫാ. അനീഷ്‌ പുളിച്ചമാക്കല്‍ സ്വാഗതവും പാരിഷ്‌ സെക്രട്ടറി ബേബി പഴംപ്ലാക്കല്‍ നന്ദിയും പറഞ്ഞു.

കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരെയും അനുബന്ധ ജോലികള്‍ നിര്‍വഹിച്ചവരെയും ബിഷപ്‌ ഉപഹാരം നല്‍കി ആദരിച്ചു. രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്‌, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ്‌ മുഖാലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...