സിസ്റ്റര്‍ മരീന മുട്ടത്തൊട്ടി ഡിഡിപി സഭ ഡെലഗേറ്റ് സുപ്പീരിയർ

Published on

ഇരിങ്ങാലക്കുട: ഇറ്റലി ആസ്ഥാനമായ ഡോട്ടേഴസ്‌ ഓഫ്‌ ഡിവൈന്‍ പ്രോവിഡന്‍സ്‌ സഭയുടെ ഇന്ത്യന്‍ ഡെലഗേഷന്റെ ഡെലഗേറ്റ്‌ സുപ്പീരിയറായി ഇരിങ്ങാലക്കുട രൂപതാംഗം സിസ്റ്റര്‍ മരീന മുട്ടത്തൊട്ടി തെരഞ്ഞെടുക്കപ്പെട്ടു. പുത്തന്‍വേലിക്കര പരേതരായ മുട്ടത്തൊട്ടി ജോസഫിന്റെയും ഏലിയാമ്മയുടെയും മകളാണ്‌.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനംചെയ്യുന്ന ഈ സന്യാസിനി സഭയുടെ ഡെലഗേഷന്‍ കൌണ്‍സിലര്‍മാരായി സിസ്റ്റര്‍ റോസ്‌ മരിയ ചെരടായി, സിസ്റ്റര്‍ ജൂലിയറ്റ്‌ ചക്കാലക്കല്‍, സിസ്റ്റര്‍ ഗോഡ്ഫിന്‍ പുല്ല്യോക്കാരന്‍, ട്രഷററായി സിസ്റ്റര്‍ സെബി കോക്കാട്ട്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജെനോവയിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി

ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിന്റെയും മുന്നോടിയായി...

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട: മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ...