ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹുമാനിത്താസ് പുറത്തിറക്കി

Published on

വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം ( എന്ന കാലികപ്രസക്തമായ പ്രമേയത്തെ ആധാരമാക്കി മാഗ്നിഫിക്ക ഹുമാനിത്താസ് (Magnifica Humanitas) എന്ന പേരിൽ തയ്യാറാക്കിയ ചാക്രികലേഖനമാണ് വത്തിക്കാനിലെ സിനഡ് ഹാളിൽ പ്രാദേശിക സമയം രാവിലെ 11:30-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഔദ്യോഗിക പ്രകാശനം ചെയ്യപ്പെട്ടത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ വികർ മാനുവൽ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി, ഡർഹാം സർവകലാശാലയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞ പ്രൊഫസർ അന്ന റോളണ്ട്‌സ്, ആന്ത്രോപിക്സ് സഹ സ്ഥാപകൻ ക്രിസ്റ്റഫർ ഓല എന്നിവർ ചടങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. മാർപാപ്പ നൽകിയ അപ്പസ്തോലിക ആശീർവാദത്തോടെയാണ് പ്രകാശന ചടങ്ങുകൾ സമാപിച്ചത്

നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തിലൂന്നി അഞ്ച് അധ്യായങ്ങളായാണ് നൂറ്റി ഇരുപത്തിരണ്ടു പേജുകളുള്ള ഈ ചാക്രിക ലേഖനം തയ്യാറാക്കിയിരിക്കുന്നത് സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ സാങ്കേതികവിദ്യ മനുഷ്യന് വിരുദ്ധമായ ഒരു ശക്തിയല്ലെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പ എന്നാൽ അത് മാനവിക മൂല്യങ്ങളെ തകർക്കാൻ അനുവദിക്കരുതെന്ന് അടിവരയിടുന്നു.

നിർമ്മിത ബുദ്ധിയുടെ വികസനത്തെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് ചാക്രിക ലേഖനത്തിൽ പാപ്പ വ്യക്തമാക്കുന്നു. എ.ഐ വികസനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കണം. സ്വതന്ത്ര മേൽനോട്ടം, ശക്തമായ നിയത ചട്ടക്കൂടുകൾ, കൃത്യമായ നയരൂപീകരണം എന്നിവയിലൂടെ മാത്രമേ ഇതിൻ്റെ ദുരുപയോഗം തടയാനാകൂ ഡിജിറ്റൽ ലോകത്തെ വിദ്വേഷ പ്രചാരണങ്ങളെയും വ്യാജ വിവരങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ട് വ്യക്തിഗത ഡാറ്റാ സുരക്ഷയും സുതാര്യമായ പത്രപ്രവർത്തനവും ഉറപ്പാക്കുന്ന ആശയവിനിമയ പരിസ്ഥിതി കാത്തുസൂക്ഷിക്കണമെന്നും പാപ്പ ഓർമ്മിപ്പിക്കുന്നു.

ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻറെ അന്തസ് കാത്തുസൂക്ഷിക്കാൻ ഗർദ്ധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുക എന്നിവയും പ്രധാനമാണ്. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു പദ്ധതിയും കടുത്ത അധാർമ്മികവും അസ്വീകാര്യവുമാണെന്ന് പാപ്പ വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ വർധിച്ചു വരുന്ന ആയുധ വ്യവസായത്തെയും ആണവായുധ മത്സരങ്ങളെയും പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവത്തെയും പാപ്പ ശക്തമായി അപലപിച്ചു അധികാരത്തിൻന്റെയോ ബലത്തിന്റെയോ വ്യക്തിക്ക് പിന്നാലെ പോകാതെ സമാധാനം നിലനിർത്താൻ നിലകൊള്ളാനാണ് സായുധ സംഘങ്ങളുടെ ആവിർഭാവത്തെയും പാപ്പ ശക്തമായി അപലപിച്ചു അധികാരത്തിന്റെയോ ബലത്തിന്റെയോ വ്യക്തിക്ക് പിന്നാലെ പോകാതെ സമാധാനം നിലനിർത്താൻ നിലകൊള്ളാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ചാക്രിക ലേഖനം അവസാനിക്കുന്നത്.

1891-ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പ പുറത്തിറക്കിയ മൂലധനത്തെയും അധ്വാനത്തെയും കുറിച്ചുള്ള ചാക്രികലേഖനമായ ‘റെറം നൊവാരം- ഓഫ് ന്യൂ തിംഗ്സ്’ പ്രസിദ്ധീകരിച്ചതിന്റെ 135-ാം വാർഷികമായിരുന്ന മെയ് 15 നായിരുന്നു ലെയോ പതിനാലാമൻ പാപ്പ ഈ പുതിയ രേഖയിൽ ഒപ്പുവെച്ചത്.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...