കത്തോലിക്കാ കോൺഗ്രസിന്റെ അംഗത്വവിതരണം തലശ്ശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവ് ഉത്ഘാടനം ചെയ്തു

Published on

സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ അംഗത്വവിതരണം തലശ്ശേരി അതിരൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവ് ഇൻഫാം എടൂർ മേഖല പ്രസിഡന്റ്‌ ജോർജ് ജോസഫ് വിലങ്ങുപാറ സാറിന് നൽകികൊണ്ട് ഉത്ഘാടനം ചെയ്തു.
തലശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, എടൂർ ഫോറോനാ വികാരി വെരി റവ. ഫാ. തോമസ് വടക്കേമുറി, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, അതിരൂപത കത്തോലിക്കാ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ടോണി പുഞ്ചകുന്നേൽ, അതിരൂപത ട്രെഷറർ ഫിലിപ്പ് വെളിയത്ത്, എടൂർ ഫോറോനാ പ്രസിഡന്റ്‌ ബെന്നിച്ചൻ മഠത്തിനകത്ത്, C. J. ജോസഫ്, പൈലി പേമല തുടങ്ങിയവർ യോഗത്തിൽ പ്രസംഗി ക്കുകയും അംഗത്വവിതരണത്തിന് നേതൃത്വവും നൽകി. സമുദായ ശക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അതിരൂപത പ്രോക്യൂറേറ്റർ ഡോക്ടർ ജോസഫ് കാക്കരമറ്റത്തിൽ ക്ലാസ്സ്‌ നയിച്ചു. ഫാ. നിതിൻ പൂകമല, ഫാ. അമൽ മുഞ്ഞനാട്ട്, എന്നിവരോടൊപ്പം മേഖലയിലെ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...