‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു

Published on

കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ “Spread of Christianity in India up to AD 1500-Dynamics of Difference” എന്ന രണ്ടാം വാല്യത്തിന്റെ പ്രകാശനം സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. പ്രകാശനച്ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി. എ.ഡി. 1500 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരികവും അക്കാദമികവുമായ ഒരു പഠനമാണ് മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്യൻ അധിനിവേശത്തിന് മുൻപ് തന്നെ ഭാരതീയ സംസ്കാരവുമായി ഇവിടുത്തെ ക്രൈസ്തവ സമൂഹം എങ്ങനെ ആഴത്തിൽ ഇടകലർന്നു ജീവിച്ചിരുന്നുവെന്നും, പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ വിശ്വാസവഴിയിൽ അവർ എങ്ങനെ മുന്നേറിയെന്നും ഈ പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തോടെ സമഗ്രമായി ചർച്ച ചെയ്യുന്നുണ്ട്. സഭാ ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.

പ്രിമൂസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. കെ. എസ്. മാത്യു, ഡോ. ജെയിംസ് പുലിയുറുമ്പിൽ, ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ ചേർന്നാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ബിഷപ്പ് മാർ ടോണി നീലങ്കാവിലും, ഡോ. പയസ് മലേക്കണ്ടത്തിലും ഗ്രന്ഥത്തെ പരിചയപ്പെടുത്തി സംസാരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ പൈതൃകത്തെ ചരിത്രരേഖകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സഭാചരിത്ര പഠനരംഗത്തിന് വിലപ്പെട്ട സംഭാവനയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സീറോ-മലബാർ സഭയുടെ ചരിത്രപൈതൃകവും ഗവേഷണപാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകു ന്നതിൽ ഈ ഗ്രന്ഥപരമ്പര സുപ്രധാന പങ്കുവഹിക്കുമെന്ന് ചടങ്ങിൽ വിലയിരുത്തി.

Latest News

ആർച്ചുബിഷപ്പ് വാൾഡെമാർ സോമർടാഗ് ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളണ്ടില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ച് ലെയോ പാപ്പ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം...

ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗ് ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതി: സീറോമലബാർസഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു മേജർ ആർച്ചുബിഷപ്പ്!

കാക്കനാട്: ഇന്ത്യയിലേക്കുള്ള പുതിയ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) ആർച്ചുബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മെർടാഗിന്റെ നിയമനത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ...

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതി യോഗം കാക്കനാട് നടന്നു: ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ചയായി.

സീറോമലബാർസഭയുടെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേര്‍ന്നു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.​പാലാ രൂപതാ...

കാലഘട്ടത്തിന്റെ മാറ്റത്തിലും സുവിശേഷവത്കരണം ശക്തമായി തുടരണം; വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി.

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നൽകുന്ന രക്ഷയുടെ സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തിൽ മുന്നോട്ട് പോകണമെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഒക്ടോബർ...

കത്തോലിക്ക കോൺഗ്രസ് സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാ...