ഇ.എസ്.എ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് ഇനിയും വൈകരുത് : മാർ ജോസ് പുളിക്കൽ

Published on

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ്‍ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന   അന്തിമ തിരുത്തല്‍ വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്‍സും അനുബന്ധ രേഖകളും ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിൽ നടത്തപ്പെട്ട പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാമത്  സമ്മേളനം  ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തിരുത്തിയ രേഖകൾ കേന്ദ്ര പരിസ്ഥി സമർപ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സർക്കാരിൻ്റെയും അടിയന്തിര ഇടപെടലും തുടർപടികളും ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരവാദിത്വപ്പെട്ടവരുടെ സത്വര നടപടികൾ പ്രതീക്ഷിക്കുന്ന ജനത്തെ നിരാശരാക്കരുതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസവും, കരിയർ ഗൈഡൻസ് സെന്ററിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടിക്കാനം മരിയൻ കോളജിലെ  പ്രൊഫ.ബിജു പി മാണി, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റൂട്ട് സയൻ്റിസ്റ്റായിരുന്ന ഡോ ജോസ് കല്ലറക്കൽ, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു എന്നിവർ വിഷയാവതരണം നടത്തി. തുടർന്ന് നടത്തപ്പെട്ട ചർച്ചകൾക്ക് രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മോഡറേറ്ററായിരുന്നു. കേരള ഗവൺമെന്റിന്റെ  കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  നൽകുന്ന പി ടി ഭാസ്കര പണിക്കർ സയൻസ് റൈറ്റിംഗ് ഫെലോഷിപ്പ് അവാർഡ്  ലഭിച്ച പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യുവിനെ കൗൺസിൽ യോഗം ആദരിച്ചു.  

വികാരി ജനറാളും ചാൻസിലറുമായ റവ.ഡോ. കുര്യൻ താമരശ്ശേരി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, അജിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...