കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

Published on

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ  അധ്യക്ഷതയില്‍ നടത്തപ്പെട്ട പ്രതിനിധിസമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കി.

കൂട്ടായ്മയുടെ സാക്ഷ്യം നല്കുവാൻ വിളിക്കപ്പെട്ടവരെന്ന നിലയിൽ ദൈവാരാധനയിൽ ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവുമായി വർത്തിക്കുമെന്ന് രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശത്തിൽ ഓര്‍മ്മിപ്പിച്ചു. ആഴമുള്ള വിശ്വാസത്തിൽ നിന്നാണ് യഥാർത്ഥ സാക്ഷ്യ ജീവിതം പിറക്കുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നോട്ട് നീങ്ങുന്ന വീഥികൾ എല്ലാവർക്കും മാതൃകയാണെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാര്‍ ജോൺ നെല്ലിക്കുന്നേൽ മുഖ്യ പ്രഭാഷണമദ്ധ്യേ അനുസ്മരിപ്പിച്ചു. പൊതു സമൂഹത്തിൽ ക്രിയാത്മ ഇടപെടലുകൾ നടത്തുന്നതിന് സജീവമായ വിശ്വാസ ജീവിതത്തിലൂടെ സാധ്യമാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.

അടുത്ത രൂപതാദിനത്തില്‍  സമാപിക്കത്തക്ക വിധത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിക്കുകയും അടുത്ത രൂപതാദിന വേദിയായ അണക്കര ഫൊറോനയ്ക്ക്  ജൂബിലിതിരി കൈമാറുകയും ചെയ്തു.

മികച്ച സംരംഭകരായി തെരഞ്ഞടുക്കപ്പെട്ട വെബ് ആൻ്റ് ക്രാഫ്റ്റ്സ് ഐ.റ്റി കമ്പനി ഉടമ ജിലു ജോസഫ് മറ്റപ്പള്ളിൽ, റിഫോം ബിൽഡേഴ്സ് ഉടമ ജോസി ജോസഫ് തെക്കു പുറത്ത് എന്നിവർക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സംസാരിച്ചു. വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് രൂപത വികാരി ജനറല്‍ ഫാ. കുര്യന്‍ താമരശ്ശേരി ആശംസകളര്‍പ്പിച്ചു. ഫേസ് ഓഫ് ദ ഫേസ് ലെസ് ചലച്ചിത്രം പൂർത്തീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ബേബിച്ചൻ ഏർത്തയിൽ, സംസ്ഥാന മികച്ച തഹസിൽദാർ അവർഡ് കരസ്ഥമാക്കിയ ബെന്നി മാത്യു വട്ടയ്ക്കാട്ട്, മൈക്രോ വാഷിംഗ് മെഷീൻ സാങ്കേതിക വിദ്യ കണ്ടുപിടിച്ച സെബിൻ സജി കരോട്ട്പുതിയാത്ത് എന്നിവരെയാണ് പ്രത്യേകമായി ആദരിച്ചത്.  

രൂപതാ വികാരി ജനറല്‍  ഫാ. ജോസഫ് വെള്ളമറ്റം  സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍  , തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മേരി ഫിലിപ്പ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ ഫാ. വർഗ്ഗീസ് പുതുപ്പറമ്പിലിൻ്റെ നേതൃത്വത്തിലുള്ള നൂറ്റമ്പതംഗ വോളണ്ടിയർ ടീം നേതൃത്വം നല്കി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...

കുടുംബ വര്‍ഷത്തില്‍ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: കുടുംബ വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന 'ബേഥ് സവ്‌റ',  പ്രത്യാശയുടെ ഭവനത്തിന്റെ  ശിലാസ്ഥാപനം രൂപതയുടെ മുൻ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കൽ, രൂപതാധ്യക്ഷൻ...