ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്

Published on

കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗ്ഗീയ വിഭാഗീയ ചിന്തകള്‍ക്കതീതമായി സമൂഹം കൂടുതല്‍ സ്‌നേഹത്തോടും ഐക്യത്തോടും പരസ്പരസഹകരണത്തോടും സാഹോദര്യത്തോടും പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന വിരുദ്ധശക്തികള്‍ക്കെതിരെ ജാഗരൂകരാകണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. കാഞ്ഞിരപ്പള്ളി രൂപത ആതിഥേയത്വം വഹിച്ച നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടു. വൈസ്‌ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ആഗോള ക്രൈസ്തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃകയായി നിലകൊള്ളുന്നുവെന്നും ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സൂചിപ്പിച്ചു.

ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ് ജോഷ്വാ മാര്‍ നിക്കോദിമോസ്, ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എബ്രാഹം ഇട്ടിച്ചെറിയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ മാര്‍ച്ച് 22ന് ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ട് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു. ക്രൈസ്തവ കൂട്ടായ്മയുടെ പ്രതീകമായ നിലക്കല്‍ എക്യുമെനിക്കല്‍ പള്ളി, അന്താരാഷ്ട്ര എക്യുമെനിക്കല്‍ സംവാദ കേന്ദ്രം, ധ്യാന മന്ദിര്‍ എന്നിവയുള്‍പ്പെടുന്ന നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കായുള്ള വിവിധ പദ്ധതികളും സമ്മേളനത്തില്‍ ആവിഷ്‌കരിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍...

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാർ ജോസ് പുളിക്കൽ

എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ...