മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Published on

കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ട്ടപരിഹാരം പ്രഖ്യാപിക്കുവാൻ വൈകുന്നതിൽ സീറോമലബാർസഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. ഉല്ലാസബോട്ടപകടത്തിൽ പെട്ടവരും മത്സ്യബന്ധനം ബോട്ട് മറിഞ്ഞ് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളും രണ്ടു കൂട്ടരും വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചിരിക്കുന്നത്. പിന്നെ എന്തിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് വ്യക്തമാകുന്നില്ല. കുടുംബത്തിന്റെ അത്താണിയായിരുന്ന ഗൃഹനാഥന്മാർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയ്യാറാവണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. മുതലപ്പൊഴിയിലെ മത്സ്യതൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തിയ ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Latest News

ജീവൻ ജ്യോതി’ കെറിഗ്മ പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ അൽമായ മിഷനറി പ്രസ്ഥാനമായ ‘ജീവൻ ജ്യോതി’യുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രഘോഷകർക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ റെസിഡൻഷ്യൽ പരിശീലന ക്യാമ്പ് 2026 മെയ് 12...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ നടപടിയെ സ്വാഗതം ചെയ്തു സീറോമലബാർ സഭ

തിരുവനന്തപുരം : ക്രിസ്‌ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ജസ്റ്റിസ്...

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ; പരിഗണിക്കുമെന്ന ഉറപ്പ് നൽകി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് അഭ്യർത്ഥിച്ച് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ....