ലെയോ പതിനാലാമൻ മാർ പാപ്പയുടെ പുതിയ അപ്പസ്തോലിക യാത്രകൾ

Published on

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ വർഷത്തെ അപ്പസ്തോലിക യാത്രകളിൽ ഏറ്റവും ആദ്യത്തേത്, മൊണാക്കോ രാജ്യത്തേക്കുള്ള ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്നതായിരിക്കും. വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28-ന് നടക്കുന്ന ഈ യാത്ര, ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നൽകിയ ക്ഷണത്തിന് മറുപടിയായാണ് നടക്കുക. കത്തോലിക്കാ വിശ്വാസം രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യൻ രാജ്യമാണ് മൊണാക്കോ. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ രണ്ടാമതാണ് മൊണോക്കോ.

2026-ലെ മാർ പാപ്പയുടെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയത്, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന യാത്രയാണ്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും ഇത് നടക്കുക. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക.

2026-ലെ മൂന്നാമത് അപ്പസ്തോലിക യാത്ര സ്പെയിനിലേക്കുള്ളതാണ്. ജൂൺ ആറ് മുതൽ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയിൽ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും. സ്പെയിനിലേക്കുള്ള യാത്രയുടെ ഭാഗമായി കാനറി ദ്വീപുകളും പരിശുദ്ധ പിതാവ് സന്ദർശിക്കും. കാനറി ദ്വീപുകൾ യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. വർഷം തോറും ആയിരക്കണക്കിന് കപ്പലുകളിലാണ് ആഫ്രിക്കൻ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ ഇവിടേക്ക് എത്തുന്നത് ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപൂർത്തീകരണം കൂടിയാകുന്ന ഈ സന്ദർശനത്തിൽ തെനെറീഫ്, ഗ്രാൻഡ് കാനറി എന്നിവിടങ്ങളിൽ പാപ്പാ എത്തും.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...