ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

Published on

കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാർ റീജയണൽ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ജോൺ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സെക്രട്ടറി ഷിജു കൂറാനയിൽ, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍...

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം  ഏപ്രിൽ  13 ന്

കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഏപ്രിൽ 13 ശനിയാഴ്ച കോട്ടയം...

ഓർമ്മക്കൂടാരത്തിന് തറക്കല്ലിട്ടു

എ.ഡി. 345-ൽ ക്‌നായിതോമായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും നേതൃത്വത്തിൽ നടന്ന ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ സ്മരണകൾ വരുംതലമുറയ്ക്ക് പകർന്നുനൽകുന്നതിനായി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഓർമ്മകൂടാരത്തിന്റെ...