ജനങ്ങളുടെ സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി

Published on

മലയോര മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയെന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന ഉത്തരവാദിത്വവുമാണ്. ഇക്കാര്യത്തിൽ തുടർച്ചയായി അധികാരികൾക്ക് പ്രത്യേകിച്ച് വനംവകുപ്പിനു അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വീഴ്ചകൾ അത്യന്തം ദുഃഖകരമാണ്. നഷ്ടപരിഹാരമെന്നതുപോലെ പണം നൽകുന്നത് ഒരിക്കലും മനുഷ്യ ജീവൻ നഷ്ടമാകുന്നതിനു പരിഹാരമാകില്ല. മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഗുരുതരമായി കാണുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിച്ചേ മതിയാകൂ. മലയോര മേഖലകളിലെ ജനങ്ങളുടെ ഭയാശങ്കയും ഉത്ക്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ആകുലതയിലായിരിക്കുന്ന ജനതയോടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ സത്വരനടപടികൾ സ്വീകരിക്കണമെന്നും അതിരൂപതാവൈദിക സമിതി ആവശ്യപ്പെടുന്നു.

Latest News

മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍...