ലീജിയണ്‍ ഓഫ് മേരി ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു

Published on

കോട്ടയം: കോട്ടയം അതിരൂപതയിലെ മരിയന്‍ അല്മായ ഭക്തസംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ യൂണിറ്റ് ഭാരവാഹികളുടെ വാര്‍ഷിക ഏകദിന കൂട്ടായ്മ സംഘടിപ്പിച്ചു. കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്  ഉദ്ഘാടനം ചെയ്തു.  ലീജിയന്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, അനിമേറ്റര്‍ സിസ്റ്റര്‍ ജോസ്‌ലെറ്റ് എസ്.ജെ.സി,  പ്രസിഡന്റ് ലതാ മാക്കീല്‍, വൈസ് പ്രസിഡന്റ്   ജയിംസ്  പരുമ്പളത്ത്, സെക്രട്ടറി  ഷാജിമോള്‍  കലയത്തുമ്മൂട്ടില്‍, ട്രഷറര്‍ രാജി  നെല്ലാനിക്കോട്ട്, ജോയിന്റ് സെക്രട്ടറി ആലിസ് പെരുംകണ്ണാലില്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ജപമാലയ്ക്കുശേഷം ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണു കൂട്ടായ്മയ്ക്കു തുടക്കമായത്. തുടര്‍ന്ന് ഫാ. ജോസ് പൂതൃക്കയില്‍, നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ഷാജി തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.  അന്‍മ്പതോളം പ്രസിദീയങ്ങളില്‍ നിന്നുള്ള 140 പ്രതിനിധികള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍...

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന...

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപത സമാപനം  ഏപ്രിൽ  13 ന്

കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം ഏപ്രിൽ 13 ശനിയാഴ്ച കോട്ടയം...